| Wednesday, 23rd June 2021, 3:40 pm

അമ്പത് പുഷ് അപ്പ് എടുത്താല്‍ വെറുതെ വിടാമെന്ന് മമ്മൂക്ക പറഞ്ഞു; ഓര്‍മ്മകള്‍ പങ്കുവെച്ച് നോബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാള സിനിമയിലേക്കെത്തിയയാളാണ് നോബി മാര്‍ക്കോസ്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ എല്ലാ സൂപ്പര്‍ താരങ്ങളോടൊപ്പവും നോബി അഭിനയിച്ചിട്ടുണ്ട്. അമ്മ ഷോ ഷൂട്ടിനിടെയുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നോബി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നോബി മനസ്സുതുറന്നത്.

അമ്മ ഷോയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അന്ന് തന്നെയാണ് മധുരരാജയുടെ ഷൂട്ടും നടക്കുന്നത്. ചിത്രത്തില്‍ ഞാനും ജയ്യുമായുള്ള കോമ്പിനേഷന്‍ സീനാണ് എടുക്കുന്നത്.

അമ്മ ഷോയുടെ ഫൈനല്‍ റിഹേഴ്‌സലായിരുന്നു. മമ്മൂക്കയും ലാലേട്ടനുമൊക്കെ അവിടെ എന്നെ കാത്തിരിക്കുന്നു. എനിക്കാണെങ്കില്‍ ടെന്‍ഷന്‍. മമ്മൂക്കയുമൊത്തുള്ള സ്‌കിറ്റ് ആണ് എനിക്ക് അവതരിപ്പിക്കാനുള്ളത്.

ഷോയില്‍ നിന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നു. നോബി എപ്പോള്‍ വരും, ഇവിടെ മമ്മൂക്കയൊക്കെ കാത്തിരിക്കുകയാണ് എന്നൊക്കെ പറഞ്ഞു. രാവിലെ ചെന്ന് വൈശാഖേട്ടനോട് കാര്യം പറഞ്ഞു. ഇനിയിപ്പോ എന്ത് ചെയ്യാനാണെന്ന് പറഞ്ഞ് ചേട്ടനും ടെന്‍ഷനിലായി.

അന്ന് ആ സെറ്റ് മുഴുവന്‍ എന്റെ കൂടെ നിന്നു. രാവിലെ ഷൂട്ട് തുടങ്ങി ഉച്ചയ്ക്ക് ബ്രേക്ക് പോലും എടുക്കാതെ ഷൂട്ട് പൂര്‍ത്തിയാക്കുകയായിരുന്നു. ഇത്രയും ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടിനിടയ്ക്ക് പഴം ഒക്കെ കഴിക്കാന്‍ കൊടുത്താണ് ബാക്കി സീന്‍ എടുത്തത്. അങ്ങനെ ഷൂട്ട് വേഗം തീര്‍ത്ത് എന്നെ വിട്ടു.

അങ്ങനെ ഞാന്‍ അവിടുന്ന് നേരെ റിഹേഴ്‌സല്‍ ക്യാംപിലേക്ക് ഓടുകയായിരുന്നു. സീന്‍ കഴിഞ്ഞപാടെ വണ്ടിപിടിച്ച് ഇറങ്ങിയോടുകയായിരുന്നു. എന്റെ ശരീരത്തിലാകെ മേക്കപ്പ് ഇട്ട ബ്ലഡും ഒക്കെയാ. റിഹേഴ്‌സലിന് എത്തിയപ്പോള്‍ മമ്മൂക്കയടക്കം കുറെ പേരുണ്ട്. എനിക്കാണെങ്കില്‍ നെഞ്ചിടിപ്പ് കൂടി.

എന്നിട്ട് മമ്മൂക്ക എന്നോട് പറഞ്ഞു. ഞങ്ങള്‍ റിഹേഴ്‌സല്‍ നോക്കി.  ഇനി നീ ഒറ്റയ്ക്ക് നോക്കണം എന്ന്. ഞാന്‍ പെട്ടെന്ന് അയ്യോ എന്ന് പറഞ്ഞ് ചിരിച്ചുപോയി.

അപ്പോള്‍ മമ്മൂക്ക പറഞ്ഞു. 50 പുഷ് അപ്പ് അടിച്ചാല്‍ വെറുതെ വിടാമെന്ന്. കൂടി നിന്നവരെല്ലാം ചിരിച്ചു. ഷാജോണ്‍ ചേട്ടനും ചിരിച്ചു. അപ്പോള്‍ മമ്മൂക്ക ഷാജോണ്‍ ചേട്ടനോട് പറഞ്ഞു, ചിരിക്കണ്ട നീ വേണം അവനെ സഹായിക്കാന്‍ എന്ന്. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും കൂടി പുഷ് അപ്പ് അടിച്ചു. അതില്‍ ഞാന്‍ രണ്ട് പുഷ് അപ്പെ എടുത്തുള്ളു(ചിരിക്കുന്നു),’ നോബി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actor Noby Marcose Says About Mammootty

Latest Stories

We use cookies to give you the best possible experience. Learn more