നിവിന്‍ പോളി, സിജുവില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി വേദികളില്‍ താരങ്ങള്‍ എത്തിക്കഴിഞ്ഞു. അഭിമുഖങ്ങള്‍ക്കിടയെല്ലാം പരസ്പരം കളിയാക്കുന്നുമുണ്ട് ഇവര്‍.
ഈ പടത്തില്‍ സിജു വില്‍സണെ കൊണ്ടാണ് റോഷന്‍ ആന്‍ഡ്രൂസ് കഷ്ടപ്പെട്ടതെന്നാണ് നിവിന്‍ പോളിയുടെ തഗ്ഗ്. പലപ്പോഴും അത്ര നന്നായി അഭിനയിക്കേണ്ട എന്ന് സിജുവിനോട് റോഷന്‍ ആന്‍ഡ്രൂസിന് പറയേണ്ടി വന്നിട്ടുണ്ടെന്നാണ് നിവിനും അജുവും ചേര്‍ന്ന് പറയുന്നത്.
കുറച്ച് കുറയ്ക്ക്, കുറയ്ക്ക് എന്നായിരുന്നു പറയാറ് എന്ന് അജു പറഞ്ഞപ്പോള്‍ അത് എന്നില്‍ നിന്നും ആ കഥാപാത്രം വിട്ടുപോയില്ലെങ്കിലോ എന്ന് പേടിച്ചിട്ടാണെന്നായിരുന്നു സിജുവിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് വേണ്ടി സിജു വില്‍സണ്‍ എടുത്ത എഫേര്‍ട്ടിനെ കുറിച്ചും അഭിമുഖത്തില്‍ അജു വര്‍ഗീസ് പറയുന്നുണ്ട്.
‘സിജുവിന്റെ ജിം ട്രെയിനര്‍ എന്റെ സുഹൃത്താണ്. അതുകൊണ്ട് തന്നെ സിജുവിന്റെ ചില ട്രെയിനിങ് വീഡിയോകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. പട്ടിപ്പണിയെടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല.
എല്ലാ ദിവസവും ഇതുണ്ട്. നൂറ് ദിവസത്തോളം ഷൂട്ടുള്ള പടം. അതിന്റെ ആറ് മാസം മുന്‍പേ തുടങ്ങുന്ന ട്രെയിനിങ്. കളരി, സ്വിമ്മിങ്, ഹോഴ്‌സ് റൈഡിങ് ഇതെല്ലാം. ആദ്യത്തെ ഒരാഴ്ചയൊക്കെ നമുക്ക് നല്ല രസം തോന്നും. പിന്നെ ഒരു പോയിന്റ് കഴിയുമ്പോള്‍ ഇത് ഹെക്ടിക് ആകും.
ഷൂട്ടിനൊപ്പം ഇതും കൊണ്ടുപോകുക എന്നത് ചില്ലറ കാര്യമില്ല. എന്നിട്ട് ഷൂട്ടില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുക എന്നത് വലിയ കാര്യമാണ്. സിജുവിന്റെ കാര്യത്തില്‍ എനിക്ക് അഭിമാനം ഉണ്ട്. പ്രത്യേകിച്ച് ഞങ്ങളെല്ലാവരും ഒരേ സ്‌കൂളില്‍ നിന്ന് വന്നവരെന്ന നിലയില്‍.
അടുത്ത സമയം കുടവയറുള്ള ഒരു വേഷം സിജുവിന് കിട്ടണം. നല്ല പെര്‍ഫോമിങ് ഐറ്റം. അത് കഴിഞ്ഞ് നീ വീണ്ടും കഷ്ടപ്പെടണം(ചിരി). നല്ല കുടവയറുള്ള ക്യാരക്ടര്‍ ചെയ്ത് ഈ ശരീരം ഉടഞ്ഞുപോട്ടെ എന്ന് അജു പറഞ്ഞപ്പോള്‍ നീ ശപിക്കുവാണോ എന്നായിരുന്നു നിവിന്റെ ചോദ്യം.
നമ്മളെപ്പോലെ തടിയുള്ളവര്‍ക്കൊക്കെ ജീവിക്കണ്ടേയെന്ന് കൂടി നിവിന്‍ അജുവിനോട് ചോദിക്കുന്നുണ്ട്.
Content Highlight: Actor Nivin pauly Trolls Siju Wilson about acting