സിനിമയില്‍ കരിയര്‍ പ്ലാനിങ് നടക്കില്ലെന്ന് നിവിന്‍ പോളി. ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ ജീവിതത്തില്‍ തോറ്റുപോകുമെന്നാണ് എല്ലാവരും പറഞ്ഞതെന്നും നിവിന്‍ പറഞ്ഞു.
സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്തമായ സിനിമയാണോയെന്നും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം കൊടുക്കുമോയെന്നാണ് താന്‍ ചിന്തിക്കുകയെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പറഞ്ഞു.
”ജോലി എല്ലാം ഉപേക്ഷിച്ച് സിനിമയിലേക്ക് വന്ന സമയത്ത് ഞാന്‍ എടുത്ത തീരുമാനം തെറ്റാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. എല്ലാവരും ഞാന്‍ തോറ്റുപോയി എന്ന് തന്നെയാണ് പറഞ്ഞത്. പക്ഷേ സക്‌സസ് ഉണ്ടായപ്പോള്‍ അതെല്ലാം മാറി.
സിനിമയില്‍ കരിയര്‍ പ്ലാനിങ് ഒന്നും നടക്കില്ല. വരുന്ന സിനിമകള്‍ നന്നായി ചെയ്ത് പോകുക അതാണ് ചെയ്യാനുള്ളത്. അതില്‍ ചില സിനിമകള്‍ ഹിറ്റാകും മറ്റു ചിലത് ഫ്‌ളോപ്പാകും. നമ്മള്‍ സെന്‍സിബിളായി പോകുക അതുമാത്രമാണ് നമുക്ക് ചെയ്യാന്‍ പറ്റുന്നത്.
സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സാധാരണ ഞാന്‍ ശ്രദ്ധിക്കാറുള്ളത് സ്‌ക്രിപ്റ്റാണ്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ അതില്‍ ഒരു എക്‌സൈറ്റ്‌മെന്റ് തോന്നണം. നമുക്ക് മാത്രമല്ല പ്രേക്ഷകര്‍ക്കും പുതിയ അനുഭവമാകണം,” നിവിന്‍ പോളി പറഞ്ഞു.
നേരത്തെ പ്രേക്ഷകര്‍ക്ക് താല്പര്യമുള്ള സിനിമകളെക്കുറിച്ചും സിനിമ തിരഞ്ഞെടുക്കുമ്പോള്‍ താന്‍ ശ്രദ്ധിക്കാറുള്ള കാര്യങ്ങളെക്കുറിച്ചും നിവിന്‍ സംസാരിച്ചിരുന്നു.
”പ്രേക്ഷകര്‍ക്ക് തൃപ്തിയുള്ള കഥകള്‍ കൊടുക്കണം എന്നാല്‍ മാത്രമെ അവര്‍ കാണുകയുള്ളു. ഒ.ടി.ടി വന്നതിന് ശേഷം എല്ലാവരും അപ്ഡേറ്റായി സിനിമ കാണുന്നുണ്ട്. ഫിലിമിന്റെ ക്വാളിറ്റിയിലും കഥപറയുന്ന രീതിയിലും പുതുമകള്‍ വേണമെന്നാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.
എന്നോട് കഥപറയുന്നവരോട് ഞാന്‍ എന്റെ സജഷന്‍ പറയാറുണ്ട്. കഥയെഴുതുന്നത് എളുപ്പമുള്ള പണിയല്ല. പക്ഷേ അവര്‍ എഴുതുന്ന കഥ ശരിയാണെന്ന ചിന്തയിലാണ് നമ്മുടെ അടുത്ത് വരുക. എന്നാല്‍ അതില്‍ സംശയം ഉണ്ടാകുമ്പോള്‍ ഞാന്‍ ചോദിക്കും എന്റെ സജഷന്‍സ് പറയും. അങ്ങനെ എനിക്ക് ഓക്കെയാണെന്ന് തോന്നുന്ന സിനിമകള്‍ മാത്രമാണ് ഞാന്‍ ചെയ്യാറുള്ളു.
നമ്മള്‍ സജഷന്‍സ് പറയുമ്പോള്‍ അങ്ങനെ ചെയ്താല്‍ നന്നാവില്ലെന്നും അതിന്റെ കാരണങ്ങളും പറയുമ്പോള്‍ നമുക്ക് മനസിലാകും. അത്തരം ചര്‍ച്ചകളിലൂടെ കമ്യൂണിക്കേറ്റ് ചെയ്യുന്ന സിനിമകളുമായി മുന്നോട്ട് പോവാനാണ് ശ്രമിക്കാറുള്ളത്,” നിവിന്‍ പറഞ്ഞു.
content highlight:actor nivin pauly saaid that career planning will not happen in films