ചെറിയൊരു ഇടവേളയ്ക്ക് ശേഷം റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രം സാറ്റര്‍ഡേ നൈറ്റ് റിലീസിനൊരുങ്ങുകയാണ്. മലയാളത്തിലെ യുവതാരങ്ങളായ നിവിന്‍ പോളിയും സിജു വില്‍സണും അജു വര്‍ഗീസും സൈജു കുറുപ്പും സാനിയയും ഗ്രേസ് ആന്റണിയും ഒന്നിക്കുന്ന ചിത്രം ഒരു മികച്ച എന്റര്‍ടൈനറാകുമെന്നാണ് ആരാധകരും കരുതുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. നിവിന്‍ പോളിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ ചില കാര്യങ്ങളും സാനിയ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.
ചിത്രത്തില്‍ വൈഷ്ണവി എന്ന കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിക്കുന്നത്. ‘വൈഷ്ണവി വ്യത്യസ്തമായ ഒരു വഴിയിലൂടെ പോയ്ക്കൊണ്ടിരിക്കുന്ന കുട്ടിയാണ്. യാത്രകളെല്ലാം ഇഷ്ടപ്പെടുന്ന ഒരാള്‍. ഒരു ഘട്ടത്തില്‍ ഇവരുടെ ഒരു ഗ്യാങ്ങില്‍ എത്തിപ്പെടുകയാണ് വൈഷ്ണവി.
ആദ്യത്തെ ദിവസം ഷൂട്ടിന് വന്നപ്പോള്‍ നിവിന്‍ ചേട്ടന്റെ ഓപ്പോസിറ്റായിട്ടുള്ള ഒരു സീനായിരുന്നു ചെയ്യുന്നത്. ഞാന്‍ ഒരു ബൈക്കില്‍ ഇരുന്ന് സംസാരിക്കുന്ന സീനായിരുന്നു. റോഷന് സാറുമായി നേരത്തെ ഞാന്‍ സല്യൂട്ടില്‍ വര്‍ക്ക് ചെയ്ത എക്സ്പീരിയന്‍സ് ഉണ്ട്.
അപ്പോള്‍ എനിക്ക് അറിയാം കാര്യങ്ങള്‍. ഒരു രണ്ട് മൂന്ന് ടേക്ക് ആകുമ്പോഴേക്ക് റോഷേട്ടന് അവിടെ ഇരുന്ന്, ആ കുഴപ്പമില്ല ടൈം എടുത്തോ എന്ന് പറയും. പക്ഷേ നമ്മള് നോക്കുമ്പോള്‍ എന്താണ് ഈ കാണിക്കുന്നത് എന്ന മട്ടില്‍ ഇരിക്കുന്നുണ്ടാകും.
എന്നാല്‍ മൈക്കില്‍ വിളിച്ചുപറയുമ്പോള്‍ കുഴപ്പമില്ല എന്നൊക്കെയായിരിക്കും പറയുക. പക്ഷേ ചില സമയത്ത് കളിയാക്കുകയൊക്കെ ചെയ്യും. നിവിന്‍ ചേട്ടന്റെ കാര്യം അതിനേക്കാള്‍ അടിപൊളിയാണ്.
ചില സീനില്‍ ക്യാമറ എന്റെ നേരെയായിരിക്കും നിവിന്‍ ചേട്ടന് ഓപ്പോസിറ്റ് നിന്ന് എന്തൊക്കെയോ കാണിക്കും. കളിയാക്കുക പോലുള്ള പരിപാടി. നമ്മള് ഭയങ്കര സീരിയസായി ചെയ്യേണ്ട സീനായിരിക്കും’ അതെന്ന് സാനിയ പറഞ്ഞപ്പോള്‍, നിങ്ങള്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ നല്ല ഹീറോയിന്സൊന്നും ഇനി എന്റെ കൂടെ അഭിനയിക്കാന്‍ വലില്ല കേട്ടോ എന്നായിരുന്നു നിവിന്റെ മറുപടി.
ഇതുവരെ അഭിനയിച്ച ഹീറോയിന്സൊന്നും അതിന് ശേഷം അഭിനയിച്ചിട്ടില്ലല്ലോ എന്നായിരുന്നു ഇതോടെയുള്ള സിജു വില്‍സന്റെ തഗ്ഗ്.
Content Highlight: Actor Nivin pauly Reply to Saniya Iyyappan comment