ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല തന്റെ രീതിയെന്ന് നടന്‍ നിവിന്‍ പോളി. ജനങ്ങളെ തിയേറ്ററില്‍ എത്തിക്കാന്‍ തന്റെ സാന്നിധ്യത്തിന് കഴിയുമെങ്കില്‍ താന്‍ അവരെ നേരില്‍ കണ്ടിരിക്കുമെന്നും നിവിന്‍ പോളി പറയുന്നു.
സിനിമയ്ക്ക് പണം മുടക്കിയ ആളും സംവിധായകനും തിരക്കഥാകൃത്തുമെല്ലാം എന്നെപ്പോലെയോ എന്നെക്കാളുമോ സിനിമയുടെ വിജയം മോഹിക്കുന്നവരാണ്. ജനം സിനിമ കാണുക എന്നതാണ് വിജയഘടകമെന്നും നിവിന്‍ പറയുന്നു. മലയാളമനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമര്‍ശം.
“അല്‍ഫോണ്‍സ് പുത്രന്‍, എബ്രിഡ് ഷൈന്‍, സിദ്ധാര്‍ത്ഥ് ശിവ, അഞ്ജലി മേനോന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ പ്രതിഭകളോടൊപ്പം ജോലി ചെയ്യാനായി എന്നതാണ് എനിക്ക് ഊര്‍ജ്ജം നല്‍കുന്നത്. അവരുടെ കഥയിലും തിരക്കഥയിലും ജോലിയിലുമെല്ലാം ആ സിനിമയുടെ ആത്മാവുണ്ടാകും. സത്യത്തില്‍ ഞാന്‍ അവര്‍ക്കൊപ്പം എത്താന്‍ ശ്രമിച്ചുകൊണ്ടയിരിക്കുകയാണ്” – നിവിന്‍ പറയുന്നു.
അപൂര്‍വം സംവിധായകരുടെ സിനിമയില്‍ മാത്രം അഭിനയിക്കാനുള്ള കാരണമെന്തെന്ന ചോദ്യത്തിന് അത് മനപൂര്‍വമല്ല എന്നായിരുന്നു നിവിന്റെ മറുപടി.
“പുതിയവര്‍ പുതിയ കഥയുമായി വരുമ്പോള്‍ പറ്റില്ലെന്ന് പറയാനാകില്ലല്ലോ. ഞാനും ഇതുപോലെ പലരുടേയും മുന്നിലും നടനായി നിന്നിട്ടില്ലേ? കഥയില്‍ എന്നെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന് പുറകിലുള്ളവര്‍ക്ക് നന്നായി ചെയ്യാനുള്ള കഴിവുണ്ടോ എന്നു മാത്രമേ ഞാന്‍ നോക്കാറുള്ളൂ”- നിവിന്‍ പറയുന്നു.
Dont Miss പുലിമുരുകനെതിരായി നിലപാടെടുത്തിന്റെ പേരില്‍ തനിക്കെതിരെ നടന്നത് സംഘടിതമായ ആക്രമണം; ഷാനി പ്രഭാകര്‍
സഖാവ് എന്ന ചിത്രത്തിലെ പ്രായമായിട്ടുള്ള ഭാഗം നടനെന്ന നിലയില്‍ വെല്ലുവിളിയായിരുന്നെന്നും നിവിന്‍ പറയുന്നു. പ്രായമായ സഖാവ് കൃഷ്ണന്റെ വേഷം ഇതുവരെ ഞാന്‍ ചെയ്യാത്ത വേഷമാണ്. പാളിപ്പോയാല്‍ സ്‌കൂള്‍ നാടകത്തിലെ വേഷം പോലെ തോന്നുമെന്ന് എനിക്ക് അറിയാമായിരുന്നു. പലരും പറഞ്ഞു അത് നന്നായിട്ടുണ്ടെന്ന്. പിന്നെ സഖാവ് ഒരു രാഷ്ട്രീയസിനിമ മാത്രമല്ലെന്നും ഒരു രാഷ്ട്രീയക്കാരന്റെ രാഷ്ട്രീയത്തിന് പുറത്തുള്ള വ്യക്തിജീവിതത്തിന്റെ കഥയാണെന്നും നിവിന്‍ പറയുന്നു.