| Thursday, 20th October 2022, 5:06 pm

'പ്രേക്ഷകരുടെ നിലവാരത്തിന്റെ കുഴപ്പമല്ല, കാണാന്‍ കൊടുക്കുന്നത് നിങ്ങളല്ലേ': നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിമുഖങ്ങളില്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ നിലവാരത്തെക്കുറിച്ച് പറയുകയാണ് നിവിന്‍ പോളി. പ്രേക്ഷകര്‍ കൂടുതലായി ക്ലിക്ക് ബൈറ്റ്‌സുള്ള അഭിമുഖങ്ങള്‍ കാണുന്നതുകൊണ്ടല്ലെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരുന്നതെന്നും പ്രേക്ഷകരുടെ നിലവാരം മാറേണ്ടതായിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തിനാണ് നിവിന്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

പ്രേക്ഷകര്‍ ക്ലിക്ക് ബൈറ്റ്‌സ് കാണാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് അത്തരം കാര്യങ്ങള്‍ നല്‍കുന്നതെന്നാണ് പലരും പറയുന്നതെന്നും അതൊരിക്കലും പ്രേക്ഷകരുടെ നിലവാരത്തിന്റെ പ്രശ്‌നമല്ലെന്നും നിവിന്‍ പറഞ്ഞു.

”ഇന്റര്‍വ്യൂസില്‍ വരുമ്പോള്‍ നമ്മുടെ എല്ലാ ഇമോഷന്‍സും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടി വരും. കാരണം എല്ലാം റെക്കോഡാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ ക്ലിക്ക് ബൈറ്റ്‌സ് വരും. അതുകൊണ്ട് നമ്മള്‍ സൂക്ഷിച്ച് പെരുമാറണം.

ചോദ്യങ്ങള്‍ ചോദിക്കുന്നത് അവരുടെ കടമ, ഉത്തരം പറയേണ്ടത് നമ്മുടെ കടമ. ഏത് തരം ചോദ്യം ചോദിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ലാലോ. നമ്മള്‍ വരുന്നത് പ്രൊമോഷന്റെ ഭാഗമായിട്ടാണ്. അതുമനസിലാക്കി സിനിമയെക്കുറിച്ച് ചോദിക്കേണ്ട ഉത്തരവാദിത്തം അവരുടേതാണ്.

പക്ഷേ നമുക്ക് താല്‍പര്യം ഇല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചാലും ഉത്തരം പറയാന്‍ കഴിയില്ലെന്ന് നമുക്ക് പറയാമല്ലോ. ക്ലിക്ക് ബൈറ്റ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് പലരും കൊടുക്കുന്നതെന്നാണ് പറയുന്നത്. പക്ഷേ അങ്ങനെ കൊടുക്കുന്നത് തെറ്റാണെന്ന് മനസിലാക്കി നിങ്ങള്‍ക്ക് കൊടുക്കാതിരിക്കാം. പ്രേക്ഷകരുടെ നിലവാരത്തിന്റെ കുഴപ്പമല്ല.

മാര്‍ക്കറ്റിങ് വെച്ചാണ് ഇത്തരം ക്ലിക്ക് ബൈറ്റുകള്‍ കൊടുക്കുന്നത്. എന്നാല്‍ അതല്ലാത്ത അഭിമുഖങ്ങളും ഉണ്ട് അത് ഇഷ്ടപ്പെടുകയും കാണുകയും ചെയ്യുന്ന പ്രേക്ഷകരുണ്ട്,”നിവിന്‍ പറഞ്ഞു.

Content highlight: Actor nivin pauly about celebrity intervew questions

We use cookies to give you the best possible experience. Learn more