സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ച് പറയുകയാണ് നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു. മണിയന്‍പിള്ള രാജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിച്ച ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയ ജീവിതം അരംഭിച്ചത്.
ആ സിനിമയിലേക്ക് തന്നെ ക്ഷണിക്കുന്നത് തന്റെ അച്ഛനാണെന്നും തനിക്ക് പറ്റിയ വൃത്തികെട്ട ഒരു റോളുണ്ട് അഭിനയിച്ചോളാനാണ് അദ്ദേഹം പറഞ്ഞതെന്നും നിരഞ്ജ് പറഞ്ഞു. നായകനായി നല്ലൊരു പയ്യനെ തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞുവെന്ന് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നിരഞ്ജ് പറഞ്ഞു.
‘അച്ഛന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിച്ച സിനിമയായിരുന്നു ബ്ലാക്ക് ബട്ടര്‍ഫ്‌ലൈസ്. ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമയും അത് തന്നെയാണ്. തമിഴില്‍ ഒരുപാട് അവാര്‍ഡ്‌സൊക്കെ കിട്ടിയ സിനിമയുടെ മലയാളം റീമേക്കായിരുന്നു അത്.
മലയാളത്തിലേക്ക് ഈ സിനിമ റീമേക്ക് ചെയ്യാന്‍ പോവുകയാണ് രഞ്ജിത്താണ് സംവിധാനം. നായകനായി നല്ല വല്ല പയ്യന്മാരെയും നമുക്ക് എടുക്കാം, നിനക്ക് വേണമെങ്കില്‍ വില്ലനായി അഭിനയിക്കാമെന്ന് അച്ഛന്‍ എന്നോട് പറഞ്ഞു. വില്ലനായിട്ട് വരുന്ന വൃത്തിക്കെട്ട ചെറുക്കന്റെ റോള്‍ നിനക്ക് കറക്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ പതുക്കെ അസിസ്റ്റന്റായി നിന്നൊക്കെ സിനിമയിലേക്ക് വന്നാല്‍ മതിയല്ലോ എന്ന് അച്ഛനോട് ചോദിച്ചു. അത് വേണ്ട ഈ റോള്‍ നിനക്ക് നന്നായിട്ട് ചെയ്യാന്‍ കഴിയുമെന്ന് അച്ഛന്‍ പറഞ്ഞു. അങ്ങനെയാണ് ആ പടം ഞാന്‍ ചെയ്യുന്നത്. അത് കഴിഞ്ഞ് ഞാന്‍ കോളേജില്‍ ജോയിന്‍ ചെയ്തു. ഡിഗ്രിയൊക്കെ കഴിഞ്ഞ് മാസ്‌റ്റേഴ്‌സ് പഠിക്കാനായി പുറത്ത് പോയി.
മാര്‍ക്കറ്റിങ് മാനേജ്‌മെന്റാണ് ഞാന്‍ പുറത്ത് പോയി പഠിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ഒന്നും ഞാന്‍ പഠിച്ചിട്ടില്ല. സിനിമയില്ലെങ്കിലും അക്കാദമിക് ഫൗണ്ടേഷന്‍ ആവശ്യമാണ് അതുകൊണ്ട് വേറെ എന്തെങ്കിലും പഠിച്ചാല്‍ മതിയെന്ന് അച്ഛന്‍ തന്നെയാണ് പറഞ്ഞത്,’ നിരഞ്ജ് പറഞ്ഞു.
content highlight: actor niranj about his first movie