Advertisement
Entertainment
ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ഞാന്‍ ചെയ്യാനിരുന്നതല്ല: പുള്ളിയാണ് കണ്‍വിന്‍സ് ചെയ്തത്: നീരജ് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 07, 05:49 am
Friday, 7th March 2025, 11:19 am

വിഷ്ണു ജി. രാഘവന്‍ സംവിധാനം ചെയ്ത് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് തുടരുന്ന വെബ് സീരീസാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍. ചിത്രത്തില്‍ വിനോദ് എന്ന കഥാപാത്രമായി എത്തിയത് നടന്‍ നീരജ് മാധവാണ്.

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്റെ കഥ കേട്ടപ്പോള്‍ ചില കാരണങ്ങള്‍ കൊണ്ട് താന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞിരുന്നതാണെന്നും എന്നാല്‍ ഒരു പോയിന്റില്‍ അത് ചെയ്യണമെന്ന് തോന്നിയെന്നും നീരജ് പറയുന്നു.

വിനോദിനെ പോലെ ഒരു കഥാപാത്രം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ചില കണ്‍ഫ്യൂഷനുകള്‍ ഉണ്ടായിരുന്നെന്നും വിഷ്ണുവാണ് തന്നെ കണ്‍വിന്‍സ് ചെയ്തതെന്നും നീരജ് പറയുന്നു.

‘ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ഒരു സിംപിള്‍ സ്റ്റോറി ടെല്ലിങ് ആണ്. ഞാന്‍ ആദ്യകാലത്ത് ചെയ്ത പോലുള്ള ഹൗസ് ഹോള്‍ഡ് ക്യാരക്ടേഴ്‌സ് ആണ്.

അത്തരം കഥാപാത്രങ്ങളെ മിസ് ചെയ്യുന്നു എന്ന് തോന്നിയിരുന്നു. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷത്തിലെ കാമിയോ ചെയ്തപ്പോള്‍ എന്താണ് ഹ്യൂമര്‍ ചെയ്യാത്തതെന്ന് കുറേപ്പേര്‍ ചോദിച്ചു.

ഇനി ഫുള്‍ ആക്ഷനൊക്കെയാണോ ചെയ്യാന്‍ പ്ലാന്‍ എന്നൊക്കെ ചോദിച്ചു. എനിക്ക് പൊതുവെ പ്ലാനുകള്‍ ഇല്ല. അന്നേരം തോന്നുന്ന ഗട്ട് ഫീലിങ്ങിന്റെ പുറത്ത് ചെയ്യുകയാണ്.

ഇതിന് വിഷ്ണു അപ്രോച്ച് ചെയ്തപ്പോള്‍ ഞാന്‍ ഈ മൂഡില്‍ ആയിരുന്നില്ല. എടോ ഇപ്പോള്‍ ഒരു റോം കോം ചെയ്യാന്‍ പറ്റുമോ എന്ന് എനിക്ക് അറിഞ്ഞൂട, ഞാന്‍ വേറൊരു ഹെഡ് സ്‌പേസില്‍ ആണെന്ന് പറഞ്ഞു.

പക്ഷേ പുള്ളി എന്നെ അത് കണ്‍വിന്‍സ് ചെയ്തു. ഇങ്ങനെ നീരജിനെ വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരിക്കുമെന്ന് പറഞ്ഞു.

അതെനിക്ക് ഉറപ്പായത് വര്‍ഷങ്ങള്‍ക്കുശേഷത്തിലെ കാമിയോ വന്നതിന് ശേഷമാണ്. തിയേറ്റര്‍ റെസ്‌പോണ്‍സ് കണ്ടപ്പോള്‍ ശരിയാണ് ഇങ്ങനെ ഒരു ഫുള്‍ ലെങ്ത് റോള്‍ ചെയ്യാന്‍ രസമായിരിക്കുമെന്ന് തോന്നി.

കാരണം കഴിഞ്ഞ ഒരു നാലഞ്ച് വര്‍ഷത്തിനിടയില്‍ ഞാന്‍ ഹ്യൂമറില്‍ നിന്ന് പാടെ വിട്ട് നില്‍ക്കുകയായിരുന്നു. അങ്ങനെയാണ് എന്തുകൊണ്ട് ചെയ്തുകൂടാ എന്ന് തോന്നുന്നത്.

തുടക്കത്തില്‍ ഞാന്‍ ഇത് ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്. വിഷ്ണു എന്നെ വീണ്ടും കോള്‍ ചെയ്തിട്ട് നീരജ് ഇത് ചെയ്തുകഴിഞ്ഞാല്‍ ഈ ക്യാരക്ടറിലേക്ക് വരാന്‍ പോകുന്ന ചില ആട്രിബ്യൂട്ട്‌സ് ഉണ്ടെന്ന് പറഞ്ഞു.

അത് എനിക്ക് നീരജില്‍ നിന്നേ കിട്ടൂ എന്ന് പറഞ്ഞു. പുള്ളി എന്റെ സുന്ദരിഗാര്‍ഡന്‍സിലെ വിക്ടര്‍ എന്ന ക്യാരക്ടര്‍ കണ്ടിട്ടുണ്ട്. മെച്യൂരിറ്റിയുള്ള സ്‌കൂള്‍ മാഷാണ്. ആ ക്യാരക്ടറിന്റേയും പണ്ട് ചെയ്ത യങ്ങര്‍ ക്യാരക്ടറിന്റേയും മിഡില്‍ ഗ്രൗണ്ടാണ് ഇതിലെന്ന് പറഞ്ഞു.

നിസഹായതയും സിറ്റുവേഷണല്‍ ഹ്യൂമറും ആ ഇന്നസെന്റ്‌സോട് കൂടി ചെയ്തുകഴിഞ്ഞാല്‍ ഈ ക്യാരക്ടറിന് വളരെ നല്ലതായിരിക്കുമെന്ന് പറഞ്ഞപ്പോള്‍, ഒരു ഡയറക്ടര്‍ നമ്മളെ അങ്ങനെ കൗണ്ട് ചെയ്യുന്നു എന്ന് കണ്ടപ്പോള്‍ ഞാന്‍ ഇന്‍ ആയി.

നമ്മളില്‍ നിന്ന് അങ്ങനെ ഒരു സംഭവം കാണാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു എന്ന് തോന്നിയപ്പോള്‍ ട്രൈ ചെയ്യാമെന്ന് തോന്നി. പൊതുവെ നമ്മുടെ അടുത്ത് ആള്‍ക്കാര്‍ അങ്ങനെ പറയാറില്ല,’ നീരജ് പറയുന്നു.

Content Highlight: Actor Neeraj Madhav about why he do  Love Under Construction