ഷൂട്ടിങ്ങിനിടെ നടന്‍ നാസറിന് പരിക്ക്. സ്പാര്‍ക്ക് എന്ന ചിത്രത്തിന്റെ തെലങ്കാന പൊലീസ് അക്കാദമിയില്‍ വെച്ച് നടന്ന ചിത്രീകരണത്തിനിടെയാണ് നാസറിന് പരിക്കേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷൂട്ടിനിടയില്‍ സ്റ്റെപ്പില്‍ നിന്നും വഴുതി വീഴുകയായിരുന്നു നാസര്‍. സായാജി ഷിന്‍ഡെ, സുഹാസിനി, മെഹ്‌റീന്‍ പിര്‍സാദ എന്നിവരായിരുന്നു ഈ രംഗത്തില്‍ നാസറിനൊപ്പം അഭിനയിച്ചുകൊണ്ടിരുന്നത്. പരിക്കേറ്റ ഉടന്‍ തന്നെ നാസറിനെ ആശുപത്രിയിലെത്തിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം പരിക്ക് ഗുരുതരമല്ലെന്നും നാസര്‍ ഇപ്പോള്‍ വിശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഭാര്യ കമീല അറിയിച്ചു.
വ്യവസായിയായ ശരവണന്‍ നായകനായ ലെജന്‍ഡ് എന്ന ചിത്രത്തിലാണ് നാസര്‍ ഒടുവില്‍ അഭിനയിച്ചത്. മണിരത്‌നം ചിത്രം പൊന്നിയന്‍ ശെല്‍വനിലും അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Actor Nasser injured during shooting