ആ സിനിമയില്‍ മാത്യുവിനേക്കാള്‍ അഭിനന്ദനം എനിക്ക് കിട്ടിയിട്ടുണ്ടെന്നോ? അങ്ങനെ തോന്നുന്നില്ല: നസ്‌ലന്‍
Movie Day
ആ സിനിമയില്‍ മാത്യുവിനേക്കാള്‍ അഭിനന്ദനം എനിക്ക് കിട്ടിയിട്ടുണ്ടെന്നോ? അങ്ങനെ തോന്നുന്നില്ല: നസ്‌ലന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th February 2024, 12:45 pm

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ജോ ആന്‍ഡ് ജോ, 18 പ്ലസ്, നെയ്മര്‍ തുടങ്ങി നസ്‌ലനും മാത്യുവും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. തണ്ണീര്‍മത്തനിലൂടെ കരിയര്‍ തുടങ്ങിയ ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

തണ്ണീര്‍മത്തനില്‍ മാത്യു ആയിരുന്നു ഹീറോയെങ്കില്‍ ഗിരീഷ് എ.ഡിയുടെ ഏറ്റവും പുതിയ ചിത്രമായ പ്രേമലുവില്‍ നായക സ്ഥാനത്ത് എത്തുന്നത് നസ്‌ലനാണ്. മാത്യുവിനെ കുറിച്ചും ഓരോ സിനിമകള്‍ക്ക് ശേഷവും ആളുകളില്‍ നിന്നും കിട്ടുന്ന പിന്തുണയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നസ്‌ലന്‍.

തണ്ണീര്‍മത്തനില്‍ മാത്യുവിനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടതും അഭിനന്ദനം ലഭിച്ചതും നസ്‌ലന്റെ കഥാപാത്രത്തിനാണല്ലോയെന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും ലഭിക്കുന്ന ഇത്തരം ഫീഡ് ബാക്കുകള്‍ കോണ്‍ഫ്‌ളിക്ടുകള്‍ ഉണ്ടാക്കാറുണ്ടോ എന്ന ചോദ്യത്തിനും മറുപടി പറയുകയാണ് നസ്‌ലന്‍.

അത്തരത്തില്‍ ഒരു കോണ്‍ഫ്‌ളിക്ടും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നായിരുന്നു നസ്‌ലന്റെ മറുപടി. മാത്രമല്ല മാത്യുവിന്റെ കഥാപാത്രത്തിന് ലഭിച്ചതിനേക്കാള്‍ അഭിനന്ദനം തന്റെ കഥാപാത്രത്തിന് ലഭിച്ചതായി തോന്നുന്നില്ലെന്നും നസ്‌ലന്‍ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്‌ലന്‍.

‘ആ കോണ്‍ഫ്‌ളിക്ടുകളൊക്കെ നിങ്ങള്‍ തന്നെ പറഞ്ഞുണ്ടാക്കുന്നതാണ്. അല്ലാതെ ഞങ്ങള്‍ക്കിടയില്‍ അങ്ങനെയില്ല. എനിക്ക് തോന്നിയിട്ടില്ല എനിക്ക് അവനേക്കാളും അഭിനന്ദനം കിട്ടിയിട്ടുണ്ട് എന്ന്.

എല്ലാവരും ഒരേപോലെ ആ സിനിമയെയാണ് ഏറ്റെടുത്തിരിക്കുന്നത്. അതില്‍ ഇഷ്ടക്കൂടുതല്‍ എനിക്ക് കിട്ടിയെന്ന് തോന്നുന്നില്ല. ഞങ്ങള്‍ അതൊന്നും ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. ഞാനും മാത്യുവും അനശ്വരയും മമിതയുമൊന്നും അതൊന്നും ചര്‍ച്ച ചെയ്തിട്ടില്ല,’ നസ്‌ലന്‍ പറഞ്ഞു.

തന്നെ സംബന്ധിച്ച് കരിയര്‍ ഗ്രാഫ് ഉയര്‍ത്തുക എന്നതാണ് പ്രധാനമെന്നും നല്ല സിനിമകളുടെ ഭാഗമാകുക എന്നതിലാണ് കാര്യമെന്നും നസ്‌ലന്‍ പറഞ്ഞു.

‘മറ്റു ഭാഷകളിലേക്ക് അവസരങ്ങള്‍ വന്നിട്ടില്ല. എന്നിലേക്ക് വരുന്ന എനിക്ക് ഇഷ്ടപ്പെടുന്ന സബ്ജക്ടുകള്‍ ചെയ്യുക, ആളുകളെ എന്റര്‍ടൈന്‍ ചെയ്യുക കഥാപാത്രങ്ങള്‍ ചെയ്യുക. ഒരു സിനിമയെ പുള്‍ ഓഫ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ ചെയ്യുക ഇതൊക്കെയാണ് ലക്ഷ്യം. അല്ലാതെ സ്റ്റാര്‍ ആവണമെന്ന ആഗ്രഹമൊന്നും ഇല്ല,’ നസ്‌ലന്‍ പറഞ്ഞു.

സിനിമയുടെ കാര്യം എടുത്താല്‍ ചിലര്‍ക്ക് ചില ക്യാരക്ടര്‍ റിലേറ്റ് ചെയ്യാന്‍ പറ്റുമെന്നും ചിലര്‍ക്ക് മറ്റുള്ള ക്യാരക്ടറുകളോടായിരിക്കും താത്പര്യമെന്നുമായിരുന്നു ചോദ്യത്തോടുള്ള മമിതയുടെ മറുപടി.

Content Highlight: Actor Naslan about Actor Matew