ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിനെ പറ്റി വമ്പന്‍ അപ്‌ഡേറ്റ് നല്‍കിയ നടന്‍ നരേന്‍. കൈതി 2 ആണ് ഇനി എല്‍.സി.യുവില്‍ അടുത്തത് വരുന്നതെന്നും അതിനും മുമ്പ് ഒരു ഷോട്ട് ഫിലിം ഇറങ്ങുമെന്നും നരേന്‍ പറഞ്ഞു. അതാണ് എല്‍.സി.യുവിന്റെ തുടക്കമെന്നും നരേന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ക്വീന്‍ എലിസബത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു നരേന്റെ വെളിപ്പെടുത്തല്‍.
‘എല്‍.സി.യുവില്‍ കൈതി 2 ആണ് ഇനി അടുത്തത് വരാന്‍ പോകുന്നത്. അതിന്റെ ഇടയില്‍ ഒരു സംഭവം ഉണ്ട്. പുറത്ത് പറഞ്ഞിട്ടില്ല. ലോകേഷും ഞാനും ഒക്കെ കൂടി ചേര്‍ന്ന് ഒരു ഷോട്ട് ഫിലിം ചെയ്തു. 10 മിനിട്ടേയുള്ളൂ. അതിന് എല്‍.സി.യുവുമായി കണക്ഷന്‍ ഉണ്ട്. അതാണ് എല്‍.സി.യുവിന്റെ തുടക്കം. അത് അധികം താമസിക്കാതെ വരും,’ നരേന്‍ പറഞ്ഞു.
കൈതിയുടെ നാലാം വാര്‍ഷികത്തില്‍ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് നിര്‍മാതാക്കളായ ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് അറിയിച്ചിരുന്നു. കൈതിയുടെ മേക്കിങ് വീഡിയോയ്ക്ക് ഒപ്പമാണ് രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ചത്. ലൈഫ് ടൈം സെറ്റില്‍മെന്റിനായി കാത്തിരിക്കുക എന്നാണ് നിര്‍മാതാക്കള്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. ഒപ്പം ദില്ലി തിരിച്ചുവരുന്നു എന്നും വീഡിയോയില്‍ പറയുന്നുണ്ട്.
റോളക്‌സ്- എ സ്റ്റാര്‍ഡ് എലോണ്‍, വിക്രം 2, ലിയോ 2 എന്നിവയാണ് ഇനി എല്‍.സി.യുവില്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ വിക്രം 2 എല്‍.സി.യുവിലെ അവസാന ചിത്രമാക്കാന്‍ പ്ലാനുണ്ടെന്നും ലോകേഷ് പറഞ്ഞിരുന്നു.
അതേസമയം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്തില്‍ മീര ജാസ്മിനാണ് നരേന്റെ നായികയായി എത്തുന്നത്. ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്തണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Content Highlight: Actor Narain gave a big update on Lokesh Cinematic Universe