ലാലേട്ടന്റെ ലൂസിഫര്‍ പോലെ തിയേറ്ററില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്ന മമ്മൂട്ടി പടം അതാണ്: നാനി
Entertainment
ലാലേട്ടന്റെ ലൂസിഫര്‍ പോലെ തിയേറ്ററില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്ന മമ്മൂട്ടി പടം അതാണ്: നാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th December 2023, 4:21 pm

കുറഞ്ഞ കാലം കൊണ്ട് വലിയ രീതിയിൽ ആരാധകരെ സൃഷ്ടിച്ച അന്യഭാഷ താരമാണ് നാനി. തെരഞ്ഞെടുക്കുന്ന സിനിമകളിലൂടെയും വ്യത്യസ്തമായ പ്രകടനത്തിലൂടെയും മലയാളികളുടെയും ഇഷ്ടം പിടിച്ചുപറ്റാൻ നാനിക്ക് കഴിഞ്ഞിട്ടുണ്ട്. നാച്ചുറൽ സ്റ്റാർ എന്നറിയപ്പെടുന്ന താരത്തിന്റെ പുതിയ ചിത്രം ‘ഹായ് നാണ്ണാ’ റിലീസിന് ഒരുങ്ങുകയാണ്.

നാനിയുടെ സിനിമകൾ മലയാളത്തിലും ഡബ്ബ് ചെയ്ത് ഇറങ്ങാറുണ്ട്. മലയാള സിനിമകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് നാനി മുമ്പ് പലവട്ടം പറഞ്ഞിട്ടുണ്ട്.

തനിക്ക് തിയേറ്ററിൽ നിന്ന് കാണാൻ ആഗ്രഹമുള്ള മമ്മൂട്ടി ചിത്രത്തെ കുറിച്ച് പറയുകയാണ് നാനി. മോഹൻ ലാലിന്റെ ലൂസിഫർ പോലെ ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആയിട്ട് താൻ കാണുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വമാണെന്നാണ് നാനി പറയുന്നത്. മലയാളത്തിൽ അമൽ നീരദ്, ലിജോ ജോസ് പെല്ലിശ്ശേരി, അൽഫോൺസ് പുത്രൻ എന്നീ സംവിധായകരോടൊപ്പം വർക്ക് ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും റെഡ്.എഫ്. എമിന് നൽകിയ അഭിമുഖത്തിൽ നാനി പറഞ്ഞു.

‘എനിക്ക് മലയാള സിനിമകൾ ഒരുപാട് ഇഷ്ടമാണ്. ഇവിടുത്തെ സിനിമകളെല്ലാം ഞാൻ കാണാൻ ശ്രമിക്കാറുണ്ട്. മലയാളത്തിൽ സംവിധായകൻ അമൽ നീരദിനൊപ്പവും ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പവുമെല്ലാം സിനിമ ചെയ്യാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്.

അതുപോലെ അൽഫോൺസ് പുത്രനും ഒരു മികച്ച സംവിധായകനാണ്. മമ്മൂട്ടി സാറിന്റെ ഭീഷ്മ പർവ്വം തിയേറ്ററിൽ നിന്ന് കാണണമെന്ന് എനിക്ക് തോന്നാറുണ്ട്.

മോഹൻലാൽ സാറിന്റെ ലൂസിഫർ സിനിമയുടെ തിയേറ്റർ എക്സ്പീരിയൻസ് എങ്ങനെയാണോ അതുപോലെയാണ് മമ്മൂട്ടി സാറിന്റെ ഭീഷ്മ പർവ്വം. അങ്ങനെ കാണാൻ ഒരു അവസരം കിട്ടിയാൽ ഞാൻ തീർച്ചയായും ഭീഷ്മ പർവ്വം ചൂസ് ചെയ്യും.

ഒരു തിയേറ്ററിൽ നിന്ന് മികച്ചൊരു തിയേറ്റർ എക്സ്പീരിയൻസ് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന സിനിമയാണ് ഭീഷ്മ പർവ്വം,’നാനി പറയുന്നു.

Content Highlight: Actor Nani Talk About Lucifer Movie And Bheeshma Parvvam  Movie