| Sunday, 2nd April 2023, 6:32 pm

മൂന്ന് ദിവസങ്ങള്‍ കൊണ്ട് കോടികള്‍; ബോക്സ് ഓഫീസ് അടിച്ച് തൂഫാനാക്കി നാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാനിയുടെ മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ദസറക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വെറും 3 ദിവസങ്ങള്‍ കൊണ്ട് 71 കോടി രൂപയാണ് ലോകമെമ്പാടും ബോക്സ് ഓഫീസില്‍ നിന്ന് ദസറ സ്വന്തമാക്കിയിരിക്കുന്നത്.

ഉടന്‍ തന്നെ 100 കോടി ക്ലബ്ബിലേക്ക് കടക്കാന്‍ പോകുന്ന ചിത്രം ചരിത്ര റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കാന്‍ പോകുന്നത്. ശനിയാഴ്ച രാത്രി 9 മണിവരെയുള്ള കണക്കുകള്‍ പ്രകാരം യു.എസ്.എയില്‍ നിന്ന് മാത്രം 12 കോടിയിലധികം രൂപ ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ നാനി ചിത്രമായി ദസറ യു.എസ്.എയില്‍ മാറി കഴിഞ്ഞു. റിലീസ് ദിവസമായ വെള്ളിയാഴ്ചയെക്കാള്‍ ശനിയാഴ്ച കൂടുതല്‍ ആളുകള്‍ തീയേറ്ററിലേക്ക് എത്തുകയും ചെയ്തു. നോര്‍ത്ത് ഇന്ത്യയിലും ചിത്രം വന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുകയാണ്.

എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെലുകുരിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദസറയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്.

കീര്‍ത്തി സുരേഷ്, ദീക്ഷിത് ഷെട്ടി, സമുദ്രക്കനി, ജാന്‍സി, സായ് കുമാര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാസ് ഇമോഷന്‍ ചിത്രമായ ദസറ നാനിയുടെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.

CONTENT HIGHLIGHT: ACTOR NANI’S DASARA MOVIE COLLECTION

We use cookies to give you the best possible experience. Learn more