നാനിയുടെ മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ദസറക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വെറും 3 ദിവസങ്ങള്‍ കൊണ്ട് 71 കോടി രൂപയാണ് ലോകമെമ്പാടും ബോക്സ് ഓഫീസില്‍ നിന്ന് ദസറ സ്വന്തമാക്കിയിരിക്കുന്നത്.
ഉടന്‍ തന്നെ 100 കോടി ക്ലബ്ബിലേക്ക് കടക്കാന്‍ പോകുന്ന ചിത്രം ചരിത്ര റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കാന്‍ പോകുന്നത്. ശനിയാഴ്ച രാത്രി 9 മണിവരെയുള്ള കണക്കുകള്‍ പ്രകാരം യു.എസ്.എയില്‍ നിന്ന് മാത്രം 12 കോടിയിലധികം രൂപ ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ നാനി ചിത്രമായി ദസറ യു.എസ്.എയില്‍ മാറി കഴിഞ്ഞു. റിലീസ് ദിവസമായ വെള്ളിയാഴ്ചയെക്കാള്‍ ശനിയാഴ്ച കൂടുതല്‍ ആളുകള്‍ തീയേറ്ററിലേക്ക് എത്തുകയും ചെയ്തു. നോര്‍ത്ത് ഇന്ത്യയിലും ചിത്രം വന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുകയാണ്.