| Thursday, 6th April 2023, 12:34 pm

ഒരാഴ്ച പിന്നിടും മുമ്പ് 100 കോടി ക്ലബില്‍ ദസറ; സംവിധായകന് ബി.എം.ഡബ്യൂ കാര്‍ സമ്മാനിച്ച് നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാനിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി ദസറ മാറി. വെറും 6 ദിവസങ്ങള്‍ കൊണ്ടാണ് 100 കോടി രൂപ ലോകമെമ്പാടും നിന്ന് ചിത്രം നേടിയെടുത്തത്.

അവധി ദിവസങ്ങളില്‍ മാത്രമല്ല വര്‍ക്കിങ്ങ് ദിവസങ്ങളിലും ചിത്രം മികച്ച ബോക്സ് ഓഫീസ് ചലനം നേടിയെടുത്തിരുന്നു. 6 ദിവസങ്ങള്‍ കൊണ്ട് ഈ സ്വപ്ന നേട്ടം സ്വന്തമാക്കുമ്പോള്‍ നാനിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയായി ദസറ മാറിയിരിക്കുകയാണ്.

മറ്റ് ഭാഷകളില്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് തുടക്കം പതിയെ നീങ്ങി തുടങ്ങിയെങ്കിലും പോസിറ്റീവ് റെസ്‌പോണ്‍സ് കൊണ്ട് ചിത്രം വന്‍ കളക്ഷനിലേക്ക് നീങ്ങുന്നുണ്ട്.

എസ്.എല്‍.വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മിച്ച ചിത്രം യുഎസ്ഐ ല്‍ മാത്രം 2 മില്യണ്‍ ഡോളര്‍ കളക്ഷനില്‍ എത്തി. കരിംനഗറില്‍ നടന്ന വിജയാഘോഷ പരിപാടിയില്‍ സംവിധായകന്‍ ശ്രീകാന്ത് ഒഡേലയ്ക്ക് ബി.എം.ഡബ്യൂവിന്റെ കാര്‍ നിര്‍മാതാവ് സുധാകര്‍ ചെറുകുരി സമ്മാനിച്ചു.

ചിത്രത്തില്‍ അഭിനയിച്ചവര്‍ക്കും ടെക്നീഷ്യന്‍സിനുമായി ഓരോരുത്തര്‍ക്കും 10 ഗ്രാം സ്വര്‍ണ്ണം സമ്മാനമായി നല്‍കുകയും ചെയ്തു. കീര്‍ത്തി സുരേഷ്, ദീക്ഷിത് ഷെട്ടി, സമുദ്രക്കനി, ജാന്‍സി, സായ് കുമാര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

CONTENT HIGHLIGHT: ACTOR NANI’S DASARA MOVIE COLLECTION

We use cookies to give you the best possible experience. Learn more