Entertainment news
ദേഷ്യം വരുമ്പോള്‍ നസ്രിയ എന്നെ മലയാളത്തില്‍ ചീത്ത വിളിക്കും, കണ്ണുപൊട്ടുന്ന ചീത്തയാണ്: നാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 21, 03:25 am
Tuesday, 21st March 2023, 8:55 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നസ്രിയയും സായ് പല്ലവിയും. രണ്ടു പേരടെയും കൂടെ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് നടന്‍ നാനി.

നസ്രിയ ഒരു ഫയര്‍ ബോളാണെന്നും തന്റെ അടുത്ത സൂഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. ദേഷ്യം വരുമ്പോള്‍ നസ്രിയ തന്നെ മലയാളത്തില്‍ ചീത്ത വിളിക്കാറുണ്ടെന്നും നാനി പറഞ്ഞു.

സായ് പല്ലവിയുടെ ഡാന്‍സിന്റെ വലിയ ആരാധകനാണ് താനെന്നും പുറമെ നിന്നും താരം ഡാന്‍സ് ചെയ്യുന്നത് നോക്കി നില്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നാനി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”നസ്രിയ ഒരു ഫയര്‍ ബോളാണ്. ഞങ്ങള്‍ നല്ല അടുത്ത സുഹൃത്തുക്കളാണ്. മലയാളത്തില്‍ എന്നോട് സംസാരിക്കാറുണ്ട്. ദേഷ്യം വന്നാല്‍ നസ്രിയ എന്നെ മലയാളത്തില്‍ ചീത്തവിളിക്കും.

ആര്‍ക്കും മനസിലാവില്ലെന്ന് അവള്‍ക്കറിയാം. തെറി അല്ല വിളിക്കുക. കണ്ണുപൊട്ടുന്ന ചീത്തയാണ്. പക്ഷേ എനിക്ക് മലയാളം അറിയാത്തത് കൊണ്ട് ഒന്നും മനസ്സിലാവില്ല.

അതുപോലെ സായ് പല്ലവിയുടെ ഡാന്‍സ് ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. പുറമെ നിന്ന് അവളുടെ ഡാന്‍സ് നോക്കി ഇരിക്കാന്‍ നല്ല ഭംഗിയാണ്.

ഹീറോ ആയിട്ട് സിനിമയില്‍ ഡാന്‍സ് നോക്കിന്‍ നില്‍ക്കുന്ന സീന്‍ ഒക്കെ എടുക്കാനുണ്ട്. പക്ഷേ അല്ലാതെ തന്നെ ഞാന്‍ അവള്‍ ഡാന്‍സ് ചെയ്യുന്നത് നോക്കി നില്‍ക്കും,” നാനി പറഞ്ഞു.

ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്യുന്ന ‘ദസറ’യാണ് നാനിയുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്.

മാര്‍ച്ച് 30 നാണ് സിനിമ തിയേറ്ററുകളില്‍ എത്തുക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയുക. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

content highlight: actor nani about nazriya