| Friday, 22nd November 2019, 1:26 pm

'ആ ഒരു മണിക്കൂര്‍ ഉണ്ടല്ലോ? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ'; ഷഹ്‌ലയുടെ മരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നാദിര്‍ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ നാദിര്‍ഷ.

ഷഹ്‌ലക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നതെന്നും സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ എന്നും നാദിര്‍ഷ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ.’, നാദിര്‍ഷ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ??

ഒരുപാട് സങ്കടം….

സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും… വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ചു കഴിയുമ്പോള്‍ അപ്രത്യക്ഷമാകും…മറക്കും. പക്ഷേ, ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ… ദേഷ്യം…….

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more