| Sunday, 12th February 2023, 7:58 pm

മതത്തെ രാഷ്ട്രീയവുമായി കൂട്ടികുഴക്കുന്നത് ഏറ്റവും അപകടകരം, അത്തരം ഐഡിയോളജിയെ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാനുള്ള ശ്രമം കുറച്ച് മുമ്പേ ഉണ്ടായുട്ടുണ്ടെന്ന് നടന്‍ മുരളി ഗോപി. മതത്തെ രാഷ്ട്രീയവുമായി കൂട്ടികുഴക്കുന്നത് ഏറ്റവും അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ പോലുള്ള സെക്കുലര്‍ രാജ്യത്ത് മതത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ഇന്ത്യ ഒരു പ്രത്യേകമതത്തിന്റേത് മാത്രമാണെന്ന് പറയാന്‍ പാടില്ലെന്നും മുരളി ഗോപി പറഞ്ഞു. അതിനെ താന്‍ പ്രേത്സാഹിപ്പിക്കില്ലെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ സംവിധാനം ചെയ്ത ടിയാന് ഇപ്പോഴും ഒരു കള്‍ട്ട് ഫോളോയിങ് ഉണ്ട്. സ്പിരിച്ച്വാലിറ്റിയെ എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത് എന്നൊക്കെയാണ് അതില്‍ കാണിക്കുന്നത്.

നോര്‍ത്ത് ഇന്ത്യയിലെ കടന്നു കയറ്റത്തെക്കുറിച്ചാണ് സിനിമ. അവിടെ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഹിന്ദുത്വ വേവ് എവിടെ നിന്നാണ് വന്നതെന്നൊക്കെയുള്ള പഠനം അന്ന് ഞാന്‍ നടത്തിയതാണ്. പക്ഷെ അത് കുറച്ച് മുമ്പായി പോയി.

ഇന്ത്യയെ ഹിന്ദു രാജ്യമാക്കാനുള്ള ശ്രമത്തിന്റെ തുടക്കം കുറച്ച് മുമ്പേ ഉണ്ടായിട്ടുണ്ടല്ലോ. അത് തന്നെയാണ് ഇപ്പോള്‍ കണ്ട് കൊണ്ടിരിക്കുന്നത്. മതത്തെ രാഷ്ട്രീയവുമായി കൂട്ടികുഴക്കുന്നത് ഏറ്റവും അപകടകരമാണ്.

ഇന്ത്യ പോലുള്ള ഒരു സെക്കുലര്‍ രാജ്യത്ത് അങ്ങനെ ചെയ്യുന്നത് വളരെ അപകടകരമാണ്. ഒരു പ്രത്യേക മതത്തിന്റേതാണ് ഇന്ത്യയെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. അത്തരം ഐഡിയോളജിയെ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. കാരണം അത് സത്യമല്ല,” മുരളി ഗോപി പറഞ്ഞു.

content highlight: Actor Murali Gopi says that there has been an attempt to make India a Hindutva country for some time

Latest Stories

We use cookies to give you the best possible experience. Learn more