| Friday, 19th February 2021, 1:14 pm

ട്രെയ്‌ലറില്‍ കണ്ടപ്പോള്‍ നെറ്റി ചുളിഞ്ഞു, മോശം വിഗ് കൂടി കണ്ടപ്പോള്‍ പ്രതീക്ഷ കുറഞ്ഞു, പക്ഷെ മുരളി ഗോപി ഞെട്ടിച്ചു

ഡോ. നാരായണന്‍ നമ്പു

ദൃശ്യം 2വിന്റെ ട്രെയ്‌ലറില്‍ മുരളി ഗോപിയെ കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ നെറ്റി ചുളിക്കുകയാണ് ഉണ്ടായത്. കാരണം അദ്ദേഹത്തിന്റെ അഭിനയ ശൈലി ദൃശ്യം പോലെ ഒരു ചിത്രത്തിന് ഉതകുന്നതാണോ എന്നുള്ള സംശയം തന്നെയായിരുന്നു കൂടുതലും. പിന്നേ ഒരു വളരെ മോശം വിഗ്ഗും കൂടി കണ്ടപ്പോള്‍ പ്രതീക്ഷകള്‍ കുറഞ്ഞു.

മുരളി ഗോപി മലയാളത്തിലെ one of the finest actor ആണ് എന്നതില്‍ സംശയമില്ല. എന്നാല്‍ അധികം pace ഉള്ള കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ക്ലാസിക് അഭിനയ ശൈലി അത്ര ഫലപ്രദം ആയി വന്നിട്ടില്ല, അല്ലെങ്കില്‍ അതിനെ മികച്ച രീതിയില്‍ utilise ചെയ്തിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദൃശ്യത്തില്‍ മുരളി ഗോപി വരുമ്പോള്‍ കൗതുകം ഏറെയായിരുന്നു.

പക്ഷേ അത്ഭുതപെടുത്തിക്കൊണ്ട് ‘തിരക്കഥ’ കഴിഞ്ഞാല്‍ ദൃശ്യം 2വിലെ ഏറ്റവും വലിയ asset മുരളി ഗോപിയുടെ തകര്‍പ്പന്‍ പ്രകടനമാണ്. സിനിമ ഇത്രയും മനോഹരം ആക്കുന്നതില്‍ മുരളിഗോപിയുടെ അഭിനയപരിചയം വളരെ അധികം ഗുണം ചെയ്തിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. കൂടെ ഒരു രക്ഷയുമില്ലാത്ത ഡയലോഗ് ഡെലിവെറിയും. വരാനിരിക്കുന്ന ദിവസങ്ങളില്‍ ട്രെന്‍ഡിംഗ് ആകാന്‍ പോകുന്ന സിനിമയിലെ പല ഇംഗ്ലീഷ് one-liners ഉം മുരളി ഗോപിയുടേതാണ്.

പ്രേക്ഷകന് അത്രെയും അനുഭവവേദ്യം ആകുന്ന തരത്തില്‍ ease & best ആയിട്ടാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ഒരേ സമയം natural ആകുന്നതിനോടൊപ്പം dramatic പ്രകടനവും അതേ പോലെ വഴങ്ങുന്ന അഭിനയശൈലി ആണ് മുരളി ഗോപിയുടേത്. വേണ്ടിടത്ത് അതിന്റെ രണ്ടിന്റേം ബാലന്‍സ് കൃത്യമായി സൂക്ഷിച്ച്, വേണ്ട ശൈലിയില്‍ കൂട്ടിയും കുറച്ചും അതിമനോഹരമായി മുരളി ഗോപി ദൃശ്യത്തില്‍ നിറഞ്ഞുനിന്നു.

‘അച്ഛന്റെ മകന്‍’ എന്ന ലേബല്‍ ഒക്കെ മാറ്റി സ്വയം ഒരു individuality അഭിനയശൈലിയില്‍ അദ്ദേഹം പണ്ടേ കൊണ്ടുവന്നിട്ടുണ്ട്. സംശയമേതുമില്ലാതെ പറയാം ദൃശ്യം 2 ഇത്രയും പ്രേക്ഷകപ്രീതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും ഒപ്പം മുരളി ഗോപിയുടെയും പങ്കും പ്രസക്തിയും വളരെ മുകളിലാണ്.

മോഹന്‍ലാലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിനൊപ്പം തന്നെ മുരളി ഗോപിയുടെ സ്‌ക്രീന്‍ പ്രെസെന്‍സും സിനിമയില്‍ പ്രതിഫലിപ്പിക്കാന്‍ ജീത്തു ജോസെഫിന് സാധിച്ചിട്ടുണ്ട്. ആ റോള്‍ മുരളി ഗോപിക്ക് നല്‍കിയ ജീത്തു ജോസഫിനും, അത് അനായാസമായി സ്‌ക്രീനില്‍ എത്തിച്ച മുരളി ഗോപിക്കും നിറഞ്ഞ കയ്യടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actor Murali Gopi’s amazing performance in Drishyam 2

ഡോ. നാരായണന്‍ നമ്പു

ചലച്ചിത്ര നിരൂപകന്‍

We use cookies to give you the best possible experience. Learn more