മലയാളത്തിന്റെ സ്വന്തം താരങ്ങളായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമുള്ള തന്റെ ആത്മബന്ധം തുറന്ന് പറയുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.
മമ്മൂക്കയെ താന്‍ മമ്മൂട്ടി സര്‍ എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹത്തോട് അടുത്ത് ഇടപഴകുമ്പോള്‍ തനിക്ക് തന്റെ അച്ഛനെ ഓര്‍മ്മ വരുമെന്നും മുരളി ഗോപി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഞാന്‍ മമ്മൂട്ടി സാര്‍ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തോട് അടുത്ത് ഇടപഴകുമ്പോള്‍ എനിക്ക് അച്ഛനെ ഓര്‍മ വരും. അദ്ദേഹം പ്രകടമായി അടുപ്പം കാണിക്കില്ല, എങ്കിലും നമ്മുടെ കാര്യങ്ങളില്‍ വലിയ കരുതലാണ്. അദ്ദേഹത്തിന് എന്റെ മനസ്സില്‍ ഒരു പാട്രിയാര്‍ക്കിന്റെ സ്ഥാനമാണ്,’ മുരളി ഗോപി പറഞ്ഞു.
മമ്മൂട്ടി സാറിനൊപ്പമുള്ള ‘വണ്‍ എന്ന സിനിമ ഇനി റിലീസാകാനുണ്ടെന്നും ഷിബു ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് താനാണെന്നും മുരളി ഗോപി പറഞ്ഞു.
മോഹന്‍ലാലുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ചും മുരളി ഗോപി അഭിമുഖത്തില്‍ പറയുന്നുണ്ട്. ലൂസിഫറിലും ‘ദൃശ്യം 2’വിലുമാണ് ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്തതെന്നും തനിക്ക് ശരിക്കും ജ്യേഷ്ഠനെ പോലെയാണ് അദ്ദേഹമെന്നും മുരളി ഗോപി പറഞ്ഞു.
ഒരുപാട് അടുപ്പമുള്ള സുഹൃത്തിനെ പോലെ എത്ര ഭംഗിയായാണ് അദ്ദേഹം നമ്മളോട് ഇടപെടുന്നത്. ആ സ്‌നേഹം കൊണ്ടാകും മലയാളികള്‍ ലാലേട്ടനു മാത്രമായി ഹൃദയത്തില്‍ ചിരമായ ഒരു സ്ഥാനം നല്‍കിയതെന്ന് തോന്നിയിട്ടുണ്ട്, മുരളി ഗോപി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Murali Gopi About Mammootty and Mohanlal