ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് മുകുന്ദന്‍ മേനോന്‍. ജ്വാലയായി, സ്ത്രീ, പകല്‍മഴ, ചാരുലത തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് ഒരുപിടി മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സൈന്യം എന്ന സിനിമയില്‍ വിക്രത്തിനോടൊപ്പം മുകുന്ദന്‍ മേനോനും അഭിനയിച്ചിട്ടുണ്ട്. വിക്രമുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് മുകുന്ദന്‍. അന്യന്‍ എന്ന സിനിമ ഹിറ്റായ ശേഷം ഏഷ്യാനെറ്റ് നടത്തിയ ഒരു അവാര്‍ഡ് ഷോയില്‍ വെച്ച് വിക്രമിനെ കണ്ടിരുന്നു എന്നും എന്നാല്‍ മിണ്ടാന്‍ തനിക്ക് മടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തന്നെ കണ്ടതും ഒരുപാട് കാലത്തിന് ശേഷം കാണുന്ന ഒരു സുഹൃത്തിനോടെന്ന പോലെ വിക്രം വന്ന് സംസാരിച്ചെന്നും അദ്ദേഹത്തിന്റെ റിയാക്ഷന്‍ അഭിനയം കലരാത്ത സ്വാഭാവികമായുള്ളതായിരുന്നെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ സൗഹൃദങ്ങള്‍ മിസ്യൂസ് ചെയ്യാറില്ലെന്നും അദ്ദേഹം പറയുന്നു. സെല്ലുലോയ്ഡ് മാഗസിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്‍ മേനോന്‍.
‘അന്യന്‍ ഹിറ്റായ ശേഷം ഏഷ്യാനെറ്റിന്റെ ഒരു ഷോ ഉണ്ടായിരുന്നു. ആ സമയത്ത് എന്റെ ഒരു മൂന്ന് വരി അപ്പുറത്ത് വിക്രം ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ സൈന്യം എന്ന ചിത്രത്തിന് ശേഷം പുള്ളിയെ കണ്ടിട്ടില്ല. ഫോണിലൂടെ മെസ്സേജ് അയക്കും. അദ്ദേഹം തിരിച്ചും മെസ്സേജ് അയക്കും. അല്ലാതെ വിളിക്കലൊന്നും ഇല്ല. ഫോണിലൂടെയുള്ള വിളി മാത്രമേയുള്ളൂ.
എന്റെ സൗഹൃദങ്ങളെ ഞാന്‍ ദുരുപയോഗം ചെയ്യാറില്ല. എനിക്ക് ഇതുപോലെ കുറെ സൗഹൃദങ്ങള്‍ ഉണ്ട്. ഞാന്‍ എന്റെ സൗഹൃദത്തെ മിസ്യൂസ് ചെയ്യുന്നില്ല എന്നതിനേക്കാളും ഞാന്‍ ഇതൊന്നും യൂസ് ചെയ്യുന്നില്ല എന്ന് പറയുന്നതായിരിക്കും ശരി. അത് എന്റെ ഒരു രീതിയാണ്. അത് ശരിയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ ഞാന്‍ അങ്ങനെയാണ്. അതുകൊണ്ട് തന്നെ എനിക്ക് ആ സൗഹൃദങ്ങള്‍ ഇപ്പോഴും ഉണ്ട്.
അങ്ങനെ ആ പരിപാടിയില്‍ പുള്ളിയെ ഞാന്‍ കണ്ടു. പക്ഷെ പോയി മിണ്ടാന്‍ എനിക്ക് മടിയായിരുന്നു. പോയി മിണ്ടണോ, മിണ്ടിയാല്‍ ശരിയാകുമോ, എന്നെ കണ്ടാല്‍ മനസിലാകുമോ എന്നൊക്കെ ഞാന്‍ സംശയിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.
പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം എന്നെ കണ്ടപ്പോള്‍ പഴയ ഒരു സുഹൃത്തിനെ കുറെ കാലത്തിന് ശേഷം കണ്ടൊരു റിയാക്ഷന്‍ ആയിരുന്നു. ഒരു അഭിനയം കലരാത്ത സ്വാഭാവികമായ റിയാക്ഷന്‍ ആയിരുന്നു,’ മുകുന്ദന്‍ പറയുന്നു.
Content Highlight: Actor Mundan Menon Talks About Vikram