കൊച്ചി: ചലച്ചിത്ര മേഖലയിലെ പുതുതലമുറയ്ക്ക് പഴയതലമുറയില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്ന് നടന്‍ മുകേഷ്. ദുല്‍ഖര്‍ സല്‍മാനുമൊത്തുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു മുകേഷിന്റെ പ്രതികരണം. സിനിമ ഡാഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് മനസ്സുതുറന്നത്.
അനുഭവസമ്പത്താണ് അഭിനയമേഖലയില്‍ നില്‍ക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
‘പുതിയ തലമുറയ്ക്ക് പഴയതലമുറയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. എന്നാല്‍ സിനിമാ സെറ്റുകളില്‍ പലപ്പോഴും ഇതിനു വിപരീതമാണ് സംഭവിക്കാറ്. പുതിയ അഭിനേതാക്കള്‍ സീനിയര്‍ ആയവരില്‍ നിന്ന് അകന്നു നില്‍ക്കാനാണ് ശ്രമിക്കുന്നത്’, മുകേഷ് പറഞ്ഞു.
അക്കാര്യത്തില്‍ തന്നെ ഞെട്ടിച്ചത് ദുല്‍ഖര്‍ സല്‍മാനാണെന്ന് മുകേഷ് പറഞ്ഞു.
‘ഞാനും ഇന്നസെന്റ് ചേട്ടനും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ജോമോന്റെ സുവിശേഷങ്ങള്‍. ആ പടത്തിന്റെ സെറ്റില്‍ ഞാനും ഇന്നസെന്റ് ചേട്ടനും സംസാരിച്ച് ഇരുന്നപ്പോള്‍ ഒരു കസേരയെടുത്തിട്ട് ഒരു മടിയും കൂടാതെ ദുല്‍ഖറും ഞങ്ങളുടെ കൂടെക്കൂടി.
പരസ്പരം തമാശയൊക്കെ പറഞ്ഞ് ഒരുപാട് ചിരിച്ചു’, മുകേഷ് പറഞ്ഞു.
അന്ന് വൈകുന്നേരം തന്നെ മമ്മൂട്ടി വിളിച്ചിരുന്നുവെന്നും ദുല്‍ഖര്‍ ഇന്നസെന്റുമായും മുകേഷുമായുമൊക്കെ നല്ല കമ്പനിയായെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ് അറിഞ്ഞിട്ട് വിളിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇങ്ങനെയാടാ വേണ്ടത്. എനിക്കൊരുപാട് സന്തോഷമായി. അങ്ങനെയേ അവന് മെച്ചപ്പെടാനാകൂ’, എന്നായിരുന്നു മമ്മൂട്ടി തന്നോട് പറഞ്ഞതെന്ന് മുകേഷ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക