Mollywood
'പണ്ടേ നീ എന്നിലുണ്ടേ'; യൂട്യൂബില്‍ ട്രെന്റായി ശ്രാവണ്‍ മുകേഷ് നായകനാവുന്ന കല്ല്യാണത്തിലെ ആദ്യ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jan 08, 04:17 am
Monday, 8th January 2018, 9:47 am

കൊച്ചി: നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷിനെ നായകനാക്കി നവാഗതനായ രാജീവ് നായര്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന “കല്യാണം”ത്തിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

തൈക്കുടം ബ്രിഡ്ജ് ഫെയിം സിദ്ധാര്‍ഥ് മേനോന്‍ ആലപിച്ച് “പണ്ടേ നീ എന്നിലുണ്ടേ എന്ന ഗാനമാണ് പുറത്ത് വിട്ടത്. രാജീവ് നായരുടെ വരികള്‍ക്ക് നവാഗതനായ പ്രകാശ് അലക്‌സ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്.

ചിത്രത്തില്‍ വര്‍ഷ ബൊല്ലമ്മയാണ് ശ്രാവണിന്റെ നായികയാവുന്നത്. വയ ഫിലിംസിന്റെയും ശ്രീ സത്യ സായി ആര്‍ട്സിന്റെയും ബാനറുകളില്‍ രാജേഷ് നായര്‍, കെ കെ രാധാമോഹന്‍, ഡോ. ടി കെ ഉദയഭാനു എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ മുകേഷ്, ശ്രീനിവാസന്‍, ഗ്രിഗറി ജേക്കബ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് രാധാകൃഷ്ണന്‍ നായര്‍ എന്നിവരാണ് റോമാന്റിക് കോമഡിയായി ഇറങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.