അമിതാഭ് ബച്ചനും ഐശ്വര്യാ റായിയുമൊക്കെയുള്ള ഒരു സദസില്‍ തമിഴ് സൂപ്പര്‍താരം രജനീകാന്ത് നടത്തിയ ഒരു പ്രസംഗം പങ്കുവെച്ച് നടന്‍ മുകേഷ്. കൗമുദി മൂവീസില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം രജനീകാന്തുമൊത്തുള്ള അനുഭവം പറഞ്ഞത്.
ബെംഗളൂരുവില്‍ തന്റെ ചേട്ടന്റെ വീട്ടില്‍ പോയപ്പോള്‍ തൊട്ടയല്‍പ്പക്കത്തുള്ള ഒരു ഹിന്ദിക്കാരനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനുഭവമാണ് രജനി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.
ബെംഗളൂരുവില്‍ രജനീകാന്തിനെ കണ്ട ഉത്തരേന്ത്യക്കാരന്‍ ഒരല്പം പ്രായം ചെന്നയാളാണ്. എന്ത് ചെയ്യുന്നു ? അയാള്‍ രജനീകാന്തിനോട് ചോദിച്ചു. ‘ ഞാന്‍ സിനിമയിലഭിനയിക്കുന്നു. രജനീകാന്ത് മറുപടി പറഞ്ഞു. ‘ സിനിമയില്‍ എന്ത് റോളാണ് ചെയ്യുന്നത്’ ? ‘ ഞാന്‍ ഹീറോയാണ്’. ‘ഹീറോയോ നിങ്ങളോ’ ഉത്തരേന്ത്യക്കാരന്റെ ചോദ്യങ്ങള്‍ക്കെല്ലാം തന്റെ കഷണ്ടി തടവിക്കൊണ്ടാണ് രജനീകാന്ത് മറുപടി പറയുന്നത്.
‘ എന്റെ പുതിയ സിനിമയിലെ നായിക ആരാണെന്ന് അറിയാമോ? രജനീകാന്ത് അയാളോട് ചോദിച്ചു. ‘ ആരാണ്? ‘ ഐശ്വര്യാ റായ്.’ ഉടന്‍ വീണ്ടും അയാളുടെ ചോദ്യം ‘ ഹീറോ ആരാ? ‘ ‘ ഞാന്‍’. ഐശ്വര്യാ റായിയുടെ ഹീറോയോ? അയാളുടെ ഒപ്പമുണ്ടായിരുന്ന മക്കള്‍ രജനീകാന്തിനെപ്പറ്റി അയാളോട് വിശദീകരിച്ചു. ‘ പപ്പാ ഇദ്ദേഹം വലിയ ഹീറോയാ’..മക്കള്‍ പറഞ്ഞത് കേട്ട് അയാള്‍ ഞെട്ടിപ്പോയി. തിരിച്ചുപോകും വഴി മക്കള്‍ അയാളെ വഴക്കുപറഞ്ഞു. ‘ അങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ?
അയാള്‍ അതിന് പറഞ്ഞ മറുപടി കേട്ടപ്പോള്‍ രജനീകാന്തിന് ചിരിവന്നു. ‘ ഈ ഐശ്വര്യാ റായിയ്ക്ക് ഇതെന്തുപറ്റി?’ രജനിയുടെ പ്രസംഗം കേട്ട് ആ വേദിയില്‍ ഏറ്റവും കൂടുതല്‍ പൊട്ടിച്ചിരിച്ചത് ഐശ്വര്യ റായി ആയിരുന്നു. ‘ എന്റെ നായികയായതിന് നന്ദി, ഐശ്വര്യ..’ രജനി പ്രസംഗത്തിനൊടുവില്‍ പറഞ്ഞു.
സ്വന്തം കുറവുകള്‍ പോലും പറയാനുള്ള മനസും ഐശ്വര്യാ റായിയോട് നന്ദി പറയാനുള്ള വിനയവും…രജനീകാന്തിനെ രജനീകാന്താക്കുന്നത് അതൊക്കെ തന്നെയാണ്. സൂപ്പര്‍സ്റ്റാറുകളുടെ ഇടയില്‍ നിന്ന് രജനീകാന്തിനെ വേറിട്ടുനിര്‍ത്തുന്നതും ആ ലാളിത്യമാണ്’, മുകേഷ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Mukesh Share Experience With Rajanikanth