വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയെ അധിക്ഷേപിച്ച പരാമര്‍ശം പിന്‍വലിച്ച് നടന്‍ മൂര്‍. ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശമാണെന്നും ആ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും മൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘വളരെ മോശം സ്റ്റേറ്റ്‌മെന്റായി പോയി. അത് ആണ്‍കാഴ്ചപ്പാടിലുള്ള നിലപാടുമാണ്. അതിനെ പിന്തുണയ്ക്കുന്ന ആള്‍ക്കാരുണ്ട്. അത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അവനൊപ്പം എന്ന് പറയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് നോക്കേണ്ടതുണ്ട്. അമ്മമാര്‍ എത്ര ഗാര്‍ഹിക പീഡനം അനുഭവിച്ചിട്ടാണ് ജീവിക്കുന്നത്. ഞാന്‍ ആണായത് കൊണ്ട് ഉണ്ടായ ചിന്തയാണത്.
അപ്പോഴത്തെ ആവേശത്തില്‍ പറഞ്ഞുപോയതായിരിക്കാം. ആ നിലപാടിനോട് കടുത്ത എതിര്‍പ്പുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്. എല്ലാവരും അത് തിരുത്തണമെന്ന് ആഗ്രഹവുമുണ്ട്,’ മൂര്‍ പറഞ്ഞു.
അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായ പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ താന്‍ വിശ്വസിക്കില്ലെന്നും അതിന്റെ പേരില്‍ ഒരു പടത്തിനെ തഴയുന്നതിനോട് യോജിക്കാനാവില്ലെന്നുമുള്ള മീഡിയ വണ്ണിനോടുള്ള മൂറിന്റെ പ്രതികരണമാണ് വിവാദമായത്.
ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം എന്നത് ട്രെന്‍ഡായി. അവനൊപ്പവും ആള്‍ക്കാര് വേണ്ടേ. ഇതിന്റെ പേരില്‍ വിമര്‍ശനം ഉണ്ടായിക്കോട്ടെ. എനിക്കെതിരെ മീ ടുവോ റേപ്പോ എന്ത് വന്നാലും ഞാന്‍ സഹിക്കും.
ആണുങ്ങള്‍ക്കാര്‍ക്കും ഒന്നും പറയാന്‍ പറ്റില്ല. അപ്പോള്‍ അത് റേപ്പായി, മീ ടുവായി പ്രശ്നങ്ങളായി. സാമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാവില്ലേ. ഒരു വട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്നമാക്കണ്ടേ. എന്തിനാണ് നിരന്തരമായി പീഡിപ്പിക്കുപ്പെടാന്‍ പോയിക്കൊണ്ടിരിക്കുന്നതെന്നാണ് മൂര്‍ പറഞ്ഞത്.
Content Highlight: Actor Moore says to doolnews that he has withdrawn his reference that abusing the complainant of vijay babu case