Entertainment news
'ഓർമയായി കീരിക്കാടൻ ജോസ്'; നടന്‍ മോഹന്‍രാജ് അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 03, 12:27 pm
Thursday, 3rd October 2024, 5:57 pm

നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഇന്ന് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. സിനിമാ-സീരിയല്‍ താരവും നിര്‍മാതാവുമായ ദിനേശ് പണിക്കരാണ് നടന്റെ മരണവാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.

കിരീടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മോഹന്‍രാജ്. വില്ലന്‍ കഥാപാത്രങ്ങളെ അന്വരനാക്കിയ നടൻ കൂടിയാണ് മോഹന്‍രാജ്.

ഏയ് ഓട്ടോ, മറുപുറം, രാജവാഴ്ച, ഉപ്പുകണ്ടം സഹോദരങ്ങള്‍, കാസര്‍കോട് ഖാദര്‍ബായി, ഹിറ്റ്‌ലര്‍, വാഴുന്നോര്‍ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Content Highlight: Actor mohanraj passed away