കാലിലെ മസില്‍ പെരുപ്പിച്ച് പൊട്ടിച്ചിരിയുമായി മോഹന്‍ലാല്‍; വൈറലായി വര്‍ക്ക് ഔട്ട് വീഡിയോ
Malayalam Cinema
കാലിലെ മസില്‍ പെരുപ്പിച്ച് പൊട്ടിച്ചിരിയുമായി മോഹന്‍ലാല്‍; വൈറലായി വര്‍ക്ക് ഔട്ട് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th September 2021, 2:53 pm

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവാത്ത താരമാണ് മോഹന്‍ലാല്‍. ഷൂട്ടിങ് വേളയില്‍ പോലും മുടങ്ങാതെ ഫിറ്റ്‌നസ് ട്രെയിനിങ് ചെയ്യാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ലാലിന്റെ ഫിറ്റ്‌നെസ് വീഡിയോയ്ക്കും ആരാധകര്‍ ഏറെയാണ്. അടുത്തിടെ കല്യാണി പ്രിയദര്‍ശനൊപ്പമുള്ള താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

അത്തരത്തില്‍ മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വര്‍ക്കൗട്ട് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകള്‍ക്കായി മോഹന്‍ലാല്‍ പ്രത്യേകമായി ചെയ്യുന്ന വര്‍ക്കൗട്ടിന്റെ വീഡിയോ ആണ് പുറത്തുവന്നത്.

വര്‍ക്ക് ഔട്ടിന് ശേഷമുള്ള ലാലിന്റെ ഒരു പൊട്ടിച്ചിരിയോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഈ പ്രായത്തിലും കാഫ് മസില്‍സ് കാത്തു സൂക്ഷിക്കാന്‍ സ്ഥിരമായുള്ള വര്‍ക്കൗട്ടിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

View this post on Instagram

A post shared by Mohanlal (@mohanlal)

വീഡിയോ പൊളിച്ചെന്നും ഇത്തരത്തിലുള്ള കൂടുതല്‍ വര്‍ക്ക് ഔട്ട് വീഡിയോകള്‍ പ്രതീക്ഷിക്കുന്നെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. 61ാമത്തെ വയസിലും ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കാനായി ലാല്‍ എടുക്കുന്ന എഫേര്‍ട്ടിനേയും ചിലര്‍ അഭിനന്ദിക്കുന്നുണ്ട്.

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ‘ട്വല്‍ത്ത് മാന്‍’ സിനിമയുടെ ലൊക്കേഷനിലാണ് താരമിപ്പോള്‍. കെ.ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത് മാന്‍ ഒരുങ്ങുന്നത്.

മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍വ്വഹിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൈദരാബാദില്‍ പൂര്‍ത്തിയായത്. ഇതിന് പിന്നാലെയാണ് 12th മാന്റെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ എത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mohanlal Workout Video