|

നല്ല പടം ആണ്, ക്ലൈമാക്‌സ് ഒക്കെ പൊളി ആണ്, കണ്ടുനോക്ക്; കുടുംബത്തോടൊപ്പം ദൃശ്യം 2 കാണുകയാണെന്ന മോഹന്‍ലാലിന്റെ പോസ്റ്റിന് കമന്റുകളുമായി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കുടുംബവുമൊത്ത് ദൃശ്യം 2 കാണുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള നടന്‍ മോഹന്‍ലാലിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍. രസകരമായ കമന്റുകളാണ് മോഹന്‍ലാല്‍ സിനിമ കാണുന്ന വീഡിയോയ്ക്ക് ലഭിക്കുന്നത്.

അത് ശരി ഇങ്ങള്‍ ഇപ്പോള്‍ ആണോ കാണുന്നത് എന്നാണ് ഒരാളുടെ രസകരമായ കമന്റ്. കൊള്ളാം നല്ല പടം ആണ് കണ്ട് നോക്ക് ക്ലൈമാക്‌സ് ഒക്കെ അടിപൊളി ആണ്. കഥ പറയുന്നില്ല. കണ്ടു തന്നെ അറിഞ്ഞോ എന്നാണ് ലാലേട്ടനോടുള്ള മറ്റൊരു ആരാധകന്റെ കമന്റ്.

തങ്ങള്‍ രണ്ട് തവണ കണ്ടുകഴിഞ്ഞെന്നാണ് മിക്കവരുടേയും കമന്റുകള്‍. ലാലേട്ടന്‍ സിനിമ കാണുന്ന ആ തിയേറ്ററില്‍ അടുത്ത ഷോ എപ്പോഴാണെന്നാണ് ചിലരുടെ ചോദ്യം.

ചൂടുള്ള വാര്‍ത്ത: ജിത്തു ജോസഫിന്റെ വീടിനടുത്തുള്ള പോലീസ് സ്റ്റേഷന്‍ കുഴിച്ചു നോക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു എന്നിങ്ങനെയുള്ള രസകരമായ ട്രോളുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

കൊറോണയ്ക്ക് ശേഷം തിയേറ്റര്‍ പൂരപ്പറമ്പ് ആക്കേണ്ട ചിത്രമായിരുന്നു ഇതെന്നും ഒ.ടി.ടി റിലീസ് വേണ്ടിയിരുന്നില്ലെന്നും ചിലര്‍ മോഹന്‍ലാലിനോട് പറയുണ്ട്.

ഇതിനിടെ ദൃശ്യം 3 ന്റെ രസകരമായ ചില വേര്‍ഷനുകള്‍ കൂടി ചിലര്‍ കമന്റായി ഇടുന്നുണ്ട്.

ദൃശ്യം -3, ജോര്‍ജ് കുട്ടി, കൊച്ചിയിലേക്ക് മാറുന്നു, കൊച്ചിയിലെ ഒരു പയ്യന്‍ ഇളയവളെ ശല്യം ചെയ്തു, ചെക്കന്റെ കാര്യം തീരുമാനം ആയി.
ബോഡി പാലാരിവട്ടം പാലം പണിയുമ്പോള്‍ കൊണ്ട് ഇടുന്നു. ചെക്കന്‍ മിസ്സിങ്. കുറച്ചു നാള്‍ക്ക് ശേഷം,’ പാലാരിവട്ടം പാലം ‘ പൊളിച്ചു. ജോര്‍ജ് കുട്ടിയെ തോല്‍പ്പിച്ച് ഇബ്രാഹിം കുട്ടി’ എന്നിങ്ങനെയാണ് കമന്റുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mohanlal Watching Drishyam 2 Fans Comment