|

പ്രിയദര്‍ശന്റെ അമ്മയുടെ റെസിപ്പിയില്‍ മീന്‍ പൊരിച്ച് മോഹന്‍ലാല്‍; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ ഭക്ഷണം പാചകം ചെയ്യാനുള്ള ഏറെ പ്രസിദ്ധമാണ്. ‘പാചകം ചെയ്ത ഭക്ഷണം മറ്റുള്ളവര്‍ക്ക് നല്‍കാനാണ് തനിക്ക് കൂടുതല്‍ താല്പര്യമെന്ന്’ മോഹന്‍ലാല്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ലോക്ക്ഡൗണ്‍ കാലത്തും മറ്റും മോഹന്‍ലാലിന്റെ പാചകത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ പാചകം ചെയ്യുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

മീന്‍ ഫ്രൈയാണ് മോഹന്‍ലാല്‍ ഉണ്ടാക്കിയിരിക്കുന്നത്. തന്റെ അടുത്ത സുഹൃത്തായ പ്രിയദര്‍ശന്റെ അമ്മയുടെ റെസിപ്പി ഉപയോഗിച്ചാണ് ലാല്‍ ഫിഷ് ഫ്രൈ ഉണ്ടാക്കിയിരിക്കുന്നത്.

കളാഞ്ചി എന്ന മീനാണ് മോഹന്‍ലാല്‍ പൊരിക്കാന്‍ എടുത്തിരിക്കുന്നത്. ‘കൊവിഡ് കാലത്ത് മുന്‍കരുതലായി വീടുകളില്‍ തന്നെ ഇരിക്കാന്‍ നമ്മളോട് ആവശ്യപ്പെട്ടു. നമ്മളാരും ഇത്തരമൊരു കാര്യത്തിന് തയ്യാറെടുത്തിരുന്നില്ല. ഈ കാലഘട്ടത്തില്‍ ഈ സമയങ്ങളെ ഉപയോഗിക്കാന്‍ എനിക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ഒരു ദിനചര്യ ചാര്‍ട്ട് ചെയ്തു. അത്തരമൊരു ദിവസത്തിലെ ഒരു വീഡിയോ ഇതാ’ എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ ദുബായില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി മീന്‍ പൊരിക്കുന്ന ലാലിന്റെ വീഡിയോ വൈറലായിരുന്നു. ഷമീര്‍ ഹംസയായിരുന്നു ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

മുമ്പ് തമിഴ് സിനിമയായ ജില്ലയുടെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍ തനിക്കായി ഭക്ഷണം പാചകം ചെയ്ത് തന്ന ചിത്രങ്ങള്‍ നടന്‍ വിജയ് പുറത്തുവിട്ടിരുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Mohanlal Viral video, he frying fish in Director Priyadarshan’s mother’s recipe; Video