ഹൈദരാബാദ്: കെ.ജി.എഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഒരുങ്ങുന്നത്.
ഇപ്പോഴിതാ ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ അഭിനേയിച്ചേക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. പ്രഭാസിന്റെ കഥാപാത്രത്തിന്റെ ഗോഡ്ഫാദര്‍ റോളിലായിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
‘സലാര്‍’ എന്ന വാമൊഴി പ്രയോഗത്തിന്റെ അര്‍ത്ഥം ‘കമാന്‍ഡര്‍ ഇന്‍ ചീഫ്’, ‘ഒരു രാജാവിന്റെ വലംകൈ’, എന്നൊക്കെയാണ് പ്രശാന്ത് നീല്‍ നേരത്തെ പറഞ്ഞിരുന്നു. 20 കോടി രൂപയാണ് ഈ റോളിനായി മോഹന്‍ലാലിന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഔദ്യോഗികമായി ഈക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനത ഗാരേജ് മികച്ച കളക്ഷനും അഭിപ്രായവും നേടിയിരുന്നു. മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന് തെലുങ്കില്‍ ഒരു ഫാന്‍ബേസ് ഉണ്ടായിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് പുലി മുരുകന്‍, ലൂസിഫര്‍, തുടങ്ങിയ ചിത്രങ്ങള്‍ തെലുങ്കിലേക്ക് ഡബ്ബ് ചെയ്തിരുന്നു. ലൂസിഫര്‍ ചിരംഞ്ജീവി നായകനായി റീമേക്ക് ചെയ്യാനും ഒരുങ്ങുകയാണ്.
Legendary &Complete actor #Mohanlal sir doing a godfather role in #Prabhas #Salaar movie 😍😍
SALAAR:THE RIGHT HAND MAN TO A KING
Official Announcement may be this month end
Waiting to watch both in one screen🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 pic.twitter.com/K5YkSZodaZ— TELUGUFILMNAGAR (@TFI_1_) December 10, 2020
രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം ‘രാധേ ശ്യാം’, നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്നീ ചിത്രങ്ങളും പ്രഭാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actor Mohanlal to play Prabhas’ godfather? Remuneration Rs 20 crore, Telugu media about KGF director’s SALAAR