കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ജനതാ കര്‍ഫ്യൂ ദിനത്തില്‍ കൈയ്യടിച്ചും പാത്രങ്ങള്‍ തമ്മില്‍ തമ്മില്‍ കൂട്ടിയിടിച്ചും ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പിന്തുണച്ചു കൊണ്ട് വിചിത്ര വാദവുമായി നടന്‍ മോഹന്‍ലാല്‍.
ഈ ദിവസം കൈയ്യടിക്കുന്നത് ഒരു വലിയ പ്രക്രിയ ആണെന്നും, കൈയ്യടി ശബ്ദം ഒരു മന്ത്രമാണെന്നും കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയികള്‍ ചത്തുപോവുമെന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നത്. മനോരമ ന്യൂസിനോടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഇന്ന് വൈകീട്ടു 5 മണിക്ക് ശേഷം എല്ലാവരും കൂടി കൈയടിക്കുന്നത് ഒരു വലിയ പ്രക്രിയയാണ്. ആ ശബ്ദം എന്ന് പറയുന്നത് ഒരു മന്ത്രം പോലെയാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും ഒക്കെ നശിച്ചു പോവാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചു പോവട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുകയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് മോഹന്‍ലാലിന്റെ പ്രതികരണം. മഹാവിപത്തിനെ നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കൊവിഡിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദു:ഖമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.