കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായ മോഹന്‍ലാലിനാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളത്. താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് എന്ന നിലയില്‍ താരം ചില പ്രതികരണങ്ങള്‍ നടത്താറുണ്ടെങ്കിലും സോഷ്യല്‍ മീഡിയ താന്‍ ഒട്ടുംതന്നെ ശ്രദ്ധിക്കാറില്ലെന്ന് അദ്ദേഹം തന്നെ പറയാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ തന്റെ സിനിമയേക്കുറിച്ചും ബ്ലോഗുകളേപ്പറ്റിയും ധാരാളം വിമര്‍ശനങ്ങള്‍ വരാറുണ്ടെന്ന് ആരെങ്കിലും പറയുമ്പോഴാണ് താന്‍ അറിയുന്നത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒന്നും മനസിലേക്ക് എടുക്കാന്‍ തോന്നാത്തതു കൊണ്ടാണ് ഇത്തരമൊരു രീതി അവലംബിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഏഷ്യാവില്ലെ മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറക്കുന്നത്. മുഖമില്ലാത്ത ഐഡികളില്‍ നിന്നുമായിരിക്കും ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവുക എന്നാണ് താരം പറയുന്നത്.
‘ഇതൊക്കെ വായിക്കുമ്പോഴാണല്ലോ നമുക്ക് ബുദ്ധിമുട്ടുണ്ടാവുക. അപ്പോള്‍ പിന്നെ വായിക്കാതിരുന്നാല്‍ മതിയല്ലോ’, മോഹന്‍ലാല്‍ പറയുന്നു.
അഥവാ ഇത്തരം കമന്റുകള്‍ വായിച്ചാല്‍ തന്നെ ഇതൊന്നും മനസിലേക്കെടുക്കാറില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ആരോ, ഏതോ സമയത്ത് ചെയ്യുന്ന കാര്യത്തിന് താന്‍ ശ്രദ്ധ കൊടുക്കേണ്ട കാര്യമില്ലല്ലോ എന്നും താരം ചോദിക്കുന്നു.
ഇങ്ങനെ എഴുതുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമല്ലേയെന്നാണ് ലാല്‍ അവതാരകയോട് ചോദിക്കുന്നത്.
‘വളരെ മോശമായ കാര്യങ്ങളൊക്കെ അവരെഴുതും. അപ്പോള്‍ അവരല്ലേ അതൊക്കെ തിരിച്ചറിഞ്ഞ് മാറേണ്ടത്? സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിക്കാനാണ് എനിക്ക് താല്‍പര്യം. മോശം പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്നവരോട് സഹതാപം മാത്രമേ തോന്നാറുള്ളൂ’, മോഹന്‍ലാല്‍ പറഞ്ഞു.
1980ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ലാല്‍ സിനിമാ ജിവിതത്തില്‍ 40 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ ആണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Mohanlal Social Media Attack and Criticism