| Saturday, 19th December 2020, 6:14 pm

'അതിനിവള്‍ പെണ്ണാണോ';മോഹന്‍ലാലിന്റെ മകള്‍ വിസ്മയക്കെതിരെ അശ്ലീല കമന്റുകളും സൈബര്‍ ആക്രമണവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൃത്യമായ പരിശീലനത്തിലൂടെ തടി കുറച്ചതിനെക്കുറിച്ച് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ അസഭ്യവര്‍ഷവും അശ്ലീല കമന്റുകളും. വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് താഴെയും സമാനമായ കമന്റുകളുണ്ട്.

തടി കുറക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതിന് പിന്നാലെയാണ് ശരീരഭാഗങ്ങളെക്കുറിച്ചും ഒപ്പമുള്ള പരിശീലകനെക്കുറിച്ചും തികച്ചും മോശം കമന്റുകളായി നിരവധി പേര്‍ എത്തിയത്.

എത്ര കിലോ കുറച്ചാലും കാര്യമില്ല, അതിനിവള്‍ പെണ്ണാണോ, സെക്‌സ് ടൂറിസത്തിന് പോയാല്‍ തടി കുറഞ്ഞോളും എന്നു തുടങ്ങി സ്ത്രീവിരുദ്ധവും അശ്ലീലവുമായ കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ജിമിട്ടന്റെ മകളല്ലേ എന്നു ചോദിച്ചുകൊണ്ട് മോഹന്‍ലാലിനെ ബന്ധപ്പെടുത്തിയും കമന്റുകളുണ്ട്. ബോഡി ഷെയ്മിംഗ് കമന്റുകളും വന്നിട്ടുണ്ട്.

നേരത്തെ അനശ്വര രാജന്‍, അനിഘ ബാബു തുടങ്ങിയ യുവനടിമാര്‍ക്കെതിരെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ആക്രമണവും അശ്ലീല കമന്റുകളും വ്യാപകമായി വന്നിരുന്നു. സിനിമാരംഗത്തുള്ളവര്‍ക്ക് മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ഒട്ടുമിക്ക സത്രീകള്‍ക്കെതിരെയും ഇത്തരം ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് നിരവധി പേര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

വിസ്മയക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുതന്നെ പ്രതിഷേധമുയരുന്നുണ്ട്. സംസ്‌കാര സമ്പന്നനായ മലയാളിയുടെ യഥാര്‍ത്ഥ മുഖം ഇടക്കിടക്ക് ഇങ്ങനെ തെളിഞ്ഞുവരുമെന്ന് ചിലര്‍ പറയുന്നു. മലയാളിയുടെ ഓണ്‍ലൈന്‍ ശീലങ്ങളിലും സ്ത്രീകളോടുള്ള മനോഭാവത്തിലും എത്രയും വേഗം കാതലായ മാറ്റം വരേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mohanlal’s daughter Vismaya, slut shaming and body shaming against her after instagram post about losing weight

We use cookies to give you the best possible experience. Learn more