കൊച്ചി: ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി ആനന്ദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍. ആനന്ദ് എന്നും ഹൃദയത്തിലുണ്ടാകുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിലെഴുതി.
‘ഞങ്ങളുടെ കാഴ്ചയില്‍ നിന്ന് മാഞ്ഞിരിക്കുന്നു, പക്ഷെ ഹൃദയത്തിലുണ്ടാകും. കെ.വി ആനന്ദ് സര്‍ നിങ്ങളെ എന്നും മിസ് ചെയ്യും’, മോഹന്‍ലാല്‍ പറഞ്ഞു.
ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ വെച്ചായിരുന്നു ആനന്ദിന്റെ മരണം. 54 വയസായിരുന്നു.
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന്‍ കൊമ്പത്തിലൂടെ ആണ് അദ്ദേഹം ഛായാഗ്രാഹകനാകുന്നത്. പിന്നീട്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു.
തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
2005ല്‍ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്റെ കുപ്പായത്തിലേക്ക് മാറുന്നത്. അയന്‍, കോ, മാട്രാന്‍, കാവന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
മോഹന്‍ലാല്‍, സൂര്യ എന്നിവരൊന്നിച്ച കാപ്പാന്‍ ആണ് അവസാന ചിത്രം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക