| Friday, 16th April 2021, 6:49 pm

പോത്തേട്ടനും മാത്യൂസും നിഷയും; തിരക്കഥയൊരുക്കി ധ്യാന്‍; പ്രകാശന്‍ പറക്കട്ടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം ‘പ്രകാശന്‍ പറക്കട്ടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന താരങ്ങളായ ദിലീഷ് പോത്തനും മാത്യുതോമസും നിഷ സാരംഗും ബൈക്കില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.

ഗൂഢാലോചന, ലൗ ആക്ഷന്‍ ഡ്രാമ, 9MM എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. മോഹന്‍ലാല്‍, ടോവിനോ തോമസ്, തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൗ ആക്ഷന്‍ ഡ്രാമ, സാജന്‍ ബേക്കറി, 9MM എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിര്‍മാണസംരംഭമാണ് പ്രകാശന്‍ പറക്കട്ടെ.

ടിനു തോമസും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്. ദിലീഷ് പോത്തന്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, നിഷ സാരംഗ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, ക്വീന്‍ ഫെയിം അശ്വിന്‍ ജോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Actor Mohanlal releases first look Prakashan parakkatte Film

We use cookies to give you the best possible experience. Learn more