| Friday, 18th June 2021, 6:28 pm

എമ്പുരാന് മുന്‍പ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകന്‍ മോഹന്‍ലാല്‍; 'ബ്രോ ഡാഡി' ഉടനെത്തുമെന്ന് പൃഥ്വി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്.

കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീജിത്തും ബിബിന്‍ ജോര്‍ജുമാണ് തിരക്കഥ.

പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലും മോഹന്‍ലാലായിരുന്നു നായകന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും പൃഥ്വി പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം സിനിമാമേഖല നിശ്ചലമായതോടെ എമ്പുരാന്റെ അണിയറ പ്രവര്‍ത്തനങ്ങളും വൈകുകയായിരുന്നു.

എമ്പുരാന് മുമ്പ് ബ്രോ ഡാഡി പൂര്‍ത്തിയാക്കുമെന്ന് പൃഥ്വി നേരത്തെ അറിയിച്ചിരുന്നു.

പൃഥ്വിരാജിന്റെ പുതിയ സംവിധാന സംരംഭത്തെ കുറിച്ചുള്ള പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുമെടുക്കുന്ന ചിത്രം ലൂസിഫറില്‍ നിന്നും ഏറെ വ്യത്യസ്തമാകുമെന്നതിനാല്‍ പൃഥ്വിരാജ് എന്ന സംവിധായകന്റെ മറ്റൊരു മുഖം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mohanlal Prithviraj next Movie Bro Daddy Kaniha Kallyani Priyadarshan

Latest Stories

We use cookies to give you the best possible experience. Learn more