കൊച്ചി: 61 ാം ജന്മദിനത്തില്‍ കേരളത്തിലെ വിവിധ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് നടന്‍ മോഹന്‍ലാല്‍.
കൊവിഡ് കാലത്ത് ബുദ്ധിമുട്ടിലായ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി നല്‍കിയത്.
ഇതിന് പുറമെ കളമശ്ശേരി മെഡിക്കല്‍ കോളെജിലെ വാര്‍ഡുകളിലേക്കും ട്രിയേജ് വാര്‍ഡുകളിലേക്കുമുള്ള ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ കെ.എ.എസ്.പി (കാരുണ്യ പദ്ധതി) ആരോഗ്യപരിപാലന പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഒരു പോലെ ഈ സഹായം മോഹന്‍ലാല്‍ എത്തിച്ചിട്ടുണ്ട്.
EY GDS, UST എന്നിവയുമായി സഹകരിച്ചാണ് ഒന്നരക്കോടി രൂപയുടെ പദ്ധതി വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
നേരത്തെയും കൊവിഡ് പ്രതിരോധത്തിനായി നിരവധി സഹായങ്ങള്‍ മോഹന്‍ലാല്‍ നല്‍കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായവും മോഹന്‍ലാല്‍ നല്‍കിയിരുന്നു.
ഇതിന് പുറമെ സിനിമാമേഖലയിലെ തൊഴിലാളികള്‍ക്കുള്ള സഹായത്തിനായി ഫെഫ്ക്കയ്ക്ക് പത്ത് ലക്ഷം രൂപയും മോഹന്‍ലാല്‍ നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Actor Mohanlal donates Rs 1.5 crore worth of medical equipment to hospitals in his birthday