| Thursday, 20th May 2021, 5:36 pm

കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ; പിണറായി 2.0 ന് ആശംസകളുമായി മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചരിത്ര വിജയവുമായി വീണ്ടും അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ എന്ന് മോഹന്‍ലാല്‍ ആശംസിച്ചു.

‘പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ, കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സ്‌നേഹാദരങ്ങളോടെ,’ മോഹന്‍ലാല്‍ ഫേസ്ബുക്കിലെഴുതി.

അതേസമയം രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു.
ഗവര്‍ണറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ‘സഗൗരം’ ആണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രിക്കൊപ്പം മറ്റു 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. മുഖ്യമന്ത്രിക്ക് ശേഷം സി.പി.ഐയുടെ കെ. രാജന്‍ റവന്യു വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആരോഗ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന വീണാ ജോര്‍ജ് ആണ് അവസാനം സത്യപ്രതിജ്ഞ ചെയ്തത്.

CONTTENT HIGHLIGHTS: Actor Mohanlal congratulates the second Pinarayi Vijayan government on coming back to power with a historic victory

Latest Stories

We use cookies to give you the best possible experience. Learn more