മോഹന്‍ലാലിനൊപ്പം ഭൂട്ടാനിലേക്കുപോയ യാത്രയ്ക്കിടെയുണ്ടായ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെച്ച് ലാലിന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ശ്രീകാന്ത് കോട്ടക്കല്‍.
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ എഴുതിയ കുറപ്പിലാണ് യാത്രാനുഭവങ്ങള്‍ ഇദ്ദേഹം പങ്കുവെച്ചത്. മോഹന്‍ലാലിനെ കണ്ട് മമ്മൂട്ടിയല്ലേ എന്ന് ഒരു കുടുംബം ചോദിച്ച കഥയാണ് അദ്ദേഹം പങ്കുവെക്കുന്നത്.
പാരോയിലെ ഏറ്റവും പ്രധാനമായ കാഴ്ച ബുദ്ധമതാചാര്യനായ ഗുരുപത്മസംഭവന്‍ വജ്രായന ബുദ്ധമതം പരിശീലിച്ച തക്‌സാതാങ് വിഹാരം( ടൈഗേഴ്‌സ് നെസ്റ്റ് ) കാണാനുള്ള യാത്രയിലായിരുന്നു ഞങ്ങള്‍.
സമുദ്രനിരപ്പില്‍ നിന്ന് 10,240 അടി ഉയരത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലാണ് ഈ വിഹാരം. അതിരാവിലെ തന്നെ യാത്ര തുടര്‍ന്നു. കുറേ ദൂരം നടന്നു. ഇതിനിടെ മധ്യവയസ്‌കരായ ദമ്പതിമാര്‍ ഞങ്ങളെ കടന്നുപോയി. പെട്ടെന്ന് അവര്‍ തിരിഞ്ഞു നിന്ന് ലാലിനോട് ചോദിച്ചു. Youuu..Actor Mammootty ? നിങ്ങള്‍ മമ്മൂട്ടിയാണോ എന്ന്. അതുകേട്ട് മോഹന്‍ലാല്‍ പറഞ്ഞു ‘Yes”. അവര്‍ ചിരിച്ചുകൊണ്ട് നടത്തം തുടര്‍ന്നു.
കുറച്ചു മുന്നിലേക്ക് പോയി തിരിച്ചുവന്ന ചോദിച്ചു. Sorry Sir, You Actor Mohanlal ? അപ്പോഴും ലാല്‍ പറഞ്ഞു. ”Yes’ . സോറി സര്‍ ഞങ്ങള്‍ ബെംഗളൂരുവില്‍ നിന്നാണ്. പെട്ടെന്ന് ഒരു ഓര്‍മ്മപ്പിശക്. അയാള്‍ പറഞ്ഞു.
‘No Problem’, ലാല്‍ പറഞ്ഞു. അവര്‍ നീങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു, മമ്മൂട്ടിയാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞത് എന്തിനാണ്? അതിന് മറുപടിയായി ലാല്‍ പറഞ്ഞു: ഈ ആളറിയാത്ത ദേശത്ത് നമ്മള്‍ ആരായാല്‍ എന്താണ് സര്‍..? അഹം അലിഞ്ഞ മഹാനടനെയാണ് ഞാന്‍ അവിടെ കണ്ടത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ ടൈഗര്‍ നെസ്റ്റില്‍ എത്തി. ഏകാന്തതയില്‍ മനുഷ്യന് ധ്യാനിക്കാന്‍ പറ്റിയ ഇടം. ഒരുപാട് സമയം അവിടെ ചിലവഴിച്ച ശേഷം താഴെയെത്തി. മുറിയിലേക്ക് പോകുമ്പോള്‍ ലാല്‍ തനി ഭര്‍ത്താവായി. കണ്ട സ്ഥലത്തെ കുറിച്ച് സുചിത്രയെ വിളിച്ച് വിവരിക്കുന്ന കാതരനായ ഭര്‍ത്താവ്’, ശ്രീകാന്ത് ലേഖനത്തില്‍ എഴുതി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക