| Tuesday, 15th December 2020, 10:45 pm

മോഹന്‍ലാലും ബ്ലെസിയും വീണ്ടും ഒന്നിക്കുന്നു; സ്ഥിരീകരിച്ച് നിര്‍മ്മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആരാധകര്‍ ഏറെ കാലമായി കാത്തിരിക്കുന്ന ഒന്നാണ് മോഹന്‍ലാല്‍ – ബ്ലെസി കൂട്ടുകെട്ടിന്റെ ഒരു സിനിമ. മുമ്പ് ഇരുവരും ഒന്നിച്ച സിനിമകള്‍ എല്ലാം തന്നെ മികച്ച അഭിപ്രായവും വിജയവും നേടിയിരുന്നു.

തന്മാത്ര, ഭ്രമരം, പ്രണയം എന്നിവയാണ് ബ്ലെസിയും മോഹന്‍ലാലും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍. ഇപ്പോഴിതാ ആടുജീവിതത്തിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. കാന്‍ മീഡിയ എന്ന ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജു മല്ലിയത്ത് തന്നെയാണ് ചിത്രത്തിന്റെ കാര്യം വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലും ബ്ലെസിയും ഒന്നിച്ചിരിക്കുന്ന ഒരു ചിത്രം വൈറലായിരുന്നു. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.

തന്മാത്രയാണ് മോഹന്‍ലാലും ബ്ലെസിയും ഒന്നിച്ച ആദ്യ ചിത്രം. ദേശീയ – സംസ്ഥാന പുരസ്‌ക്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Mohanlal and Director Blessy reunite for another film after Thanmatra, Bhramaram and Pranayam; Confirmed by Producer

We use cookies to give you the best possible experience. Learn more