സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോഴാണ് തങ്ങളെ ഒതുക്കിയെന്ന് പലരും പരാതി പറയുന്നതെന്ന് മോഹന്‍ലാല്‍. ‘ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല. മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല. സ്വയം അധ്വാനിച്ച് തെളിഞ്ഞ് വരികയായിരുന്നു’ മോഹന്‍ലാല്‍ പറഞ്ഞു.
‘വളരെ കറച്ച് ആളുകള്‍ മാത്രമുള്ള ഒരു മേഖലയാണ് മലയാള സിനിമ. അതില്‍ തന്നെ ഉന്നതരായ പലരം മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണ്’- മോഹന്‍ലാല്‍ പറഞ്ഞു.
ഒരാളെ മനസ്സില്‍ ധ്യാനിച്ചല്ല തിരക്കഥ എഴുതുന്നതെന്നും ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിബി-ജോജു രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യാണ് മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. തമിഴില്‍ സൂര്യ-ആര്യ എന്നിവരോടൊപ്പം ഒന്നിക്കുന്ന കാപ്പനും റിലീസിന് വേണ്ടി തയ്യാറെടുക്കുകയാണ്.
32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് ഇട്ടിമാണി. ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.