|

മേള രഘു കുഴഞ്ഞുവിണ് ഗുരുതരാവസ്ഥയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചേര്‍ത്തല : നിരവധി ചലച്ചിത്രങ്ങളിലൂടെ സിനിമാ പ്രേമികള്‍ക്ക് സുപരിചിതനായ മേള രഘു ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ 16നാണ് വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് രഘുവിനെ (ശ്രീധരന്‍-60) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ദിവസമായി മരണത്തോട് മല്ലടിച്ച് അബോധാവസ്ഥയിലാണ് അദ്ദേഹം.

കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന സിനിമയിലൂടെയാണ് രഘു ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് നാല് പതിറ്റാണ്ടുകളിലായി 35 സിനിമകളില്‍ രഘു വേഷമിട്ടു.

ജീത്തു ജോസഫിന്റെ ദൃശ്യം 2ല്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ വന്ന് അദ്ദേഹം കയ്യടി നേടിയിരുന്നു.
1980ലാണ് നടന്‍ ശ്രീനിവാസന്‍ മുഖേനെ രഘു സിനിമയിലെത്തുന്നത്.

ദൂരദര്‍ശന്‍ നിര്‍മിച്ച സീരിയലില്‍ പ്രധാന വേഷമിട്ട് രഘു ശ്രദ്ധ നേടിയിരുന്നു. സര്‍ക്കസ് കൂടാരത്തിന്റെ കഥ പറയുന്ന മേള എന്ന സിനിമയിലൂടെയാണ് രഘു മലയാളികളുടെ പ്രിയ താരമാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Actor Mela Raghu Hospitalised