Kerala News
നടന്‍ മീനടം വിനോദിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 18, 04:51 pm
Saturday, 18th November 2023, 10:21 pm

കോട്ടയം: സിനിമ – സീരിയല്‍ നടനായ മീനടം കുരിയന്നൂര്‍ വിനോദിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ നിന്ന് രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11 മണിയോടെ വിനോദ് ബാറില്‍ എത്തിയിരുന്നതായി സമീപ പ്രദേശത്ത് ഉണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞു.

രാവിലെ മുതല്‍ ബാറിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ സ്ഥലത്ത് നിന്ന് മാറ്റാതിരുന്നതും, കാറില്‍ നിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നും നടത്തിയ പരിശോധനയിലാണ് വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്പാടി എസ്.എച്ച്.ഒ സുവര്‍ണ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ഒരു മുറൈ വന്ത് പാര്‍ത്തായ, ജൂണ്‍, അയാള്‍ ശശി, അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചട്ടുണ്ട്.

Content Highlight: Actor Meenadam Vinod was found dead inside car