Film News
ആശംസകള്‍ ജോജൂവെന്ന് മഞ്ജു വാര്യര്‍; മുണ്ടുമടക്കി കുത്തി പിന്നില്‍ കത്തിയുമായി 'ആരോ', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 01, 03:00 pm
Monday, 1st November 2021, 8:30 pm

കൊച്ചി: ജോജു ജോര്‍ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ എന്ന ചിത്രത്തന്റെ ഫസ്സ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

നടി മഞ്ജു വാര്യരാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ജോജുവിനും കിച്ചുവിനും അനുമോള്‍ക്കും ‘ആരോ’യുടെ മുഴുവന്‍ ടീമിനും ആശംസകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു പോസ്റ്റര്‍ പങ്കുവെത്.

വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടൈയ്‌മെന്റ്‌സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുള്‍ കരീം, ബിബിന്‍ ജോഷ്വാ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് കരീം, റഷീദ് പാറയ്ക്കല്‍ എന്നിവരാണ്.

സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്‍, മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിന്‍ ഹണി, അനീഷ്യ, അമ്പിളി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Manju Warrier Joju George Aaro First look poster