കൊറോണ സമയത്ത് കുറേയാളുകളുടെ ആരാധകനായി, അതിലൊരാളാണ് ഇദ്ദേഹം; തനിക്ക് മോട്ടിവേഷന്‍ തന്ന നടനെ പറ്റി മണികണ്ഠന്‍ ആചാരി
Entertainment news
കൊറോണ സമയത്ത് കുറേയാളുകളുടെ ആരാധകനായി, അതിലൊരാളാണ് ഇദ്ദേഹം; തനിക്ക് മോട്ടിവേഷന്‍ തന്ന നടനെ പറ്റി മണികണ്ഠന്‍ ആചാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th June 2022, 4:29 pm

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ജൂണ്‍ പത്തിന് റിലീസ് ചെയ്യുകയാണ്.

ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിലെ സഹനടനായ സുദേവ് തന്നെ മോട്ടിവേറ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ മണികണ്ഠന്‍ ആചാരി.

സുദേവില്‍ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയ കാര്യമെന്താണ് എന്നുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”എന്റെ ജനറേഷനിലുള്ളവര്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചത് തിലകന്‍ ചേട്ടന്‍, മുരളി ചേട്ടന്‍, ഭരത് ഗോപി, കലാഭവന്‍ മണിച്ചേട്ടന്‍ പോലുള്ള ക്യാരക്ടര്‍ ആര്‍ടിസ്റ്റുകളെ കണ്ടിട്ടാണ്. പഴയതായാലും പുതിയതായാലും അങ്ങനെയുള്ള ക്യാരക്ടര്‍ ആര്‍ടിസ്റ്റുകളോടായിരുന്നു എന്റെ കമ്പം. അവരാണ് എന്റെ ഹീറോസ്.

അവരെപ്പോലെയൊക്കെ വരണം. ഞാന്‍ നടനാവുമ്പോള്‍ ഒരു ക്യാരക്ടര്‍ ആര്‍ടിസ്റ്റാവണം, എന്നായിരുന്നു വിചാരിച്ചിരുന്നത്.

അതുകൊണ്ട് ജിമ്മില്‍ പോവുക, മുഖം മിനുക്കി വെക്കുക എല്ലാം നായകന്മാരുടെ പരിപാടിയാണ്, ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നവര്‍ അതൊന്നും ചെയ്യേണ്ടതില്ല, എന്നായിരുന്നു ഞാന്‍ കരുതിയത്. വില്ലനാകാനും ഗുണ്ടയാകാനും പോകുന്നവര്‍ സുന്ദരനായിട്ട് ഇപ്പൊ എന്തിനാ, എന്നുള്ള ചിന്തയായിരുന്നു എനിക്ക്.

അത് പൊളിച്ച ഒരു ആക്ടറാണ് സുദേവ്. അദ്ദേഹം നെഗറ്റീവ് ചെയ്താലും സഹ നടനായി ചെയ്താലും അങ്ങനെയാണ്. ക്യാരക്ടര്‍ ആര്‍ടിസ്റ്റാണ്, നായകനായി ചെയ്താലും അതിലൊരു ക്യാരക്ടര്‍ ഉണ്ടാകും. അല്ലാതെ വെറുതെ പ്രണയിക്കാനുള്ള ഒരു ചോക്ലേറ്റ് നായകനല്ല.

അങ്ങനെ എന്റെ ധാരണകളെ പൊളിച്ച ഒരു നടനാണ് സുദേവ്. ഫിസിക്കലിയും മെന്റലിയും ഒരു കഥാപാത്രത്തിന് വേണ്ടി വര്‍ക്ക് ചെയ്യണം എന്ന് എന്നെ പഠിപ്പിച്ചു. പിന്നെ ഡ്രസിംഗ് എല്ലാം. എപ്പോഴും എന്തിലെങ്കിലും ഇന്‍വോള്‍വ് ആയിരിക്കണം എന്ന് പഠിപ്പിച്ചു.

കൊറോണ സമയത്ത് കുറേ തിരിച്ചറിവുകളുണ്ടായി. സോഷ്യല്‍ മീഡിയയില്‍ പേജുകള്‍ ഇങ്ങനെ മാറ്റി നോക്കുമ്പോള്‍ കുറേ ഇന്ററസ്റ്റിങ്ങായ ആളുകളുടെ ആരാധകനായി. അതിലൊരാളാണ് ഇദ്ദേഹം.

മനുഷ്യനാണ്, പല കാര്യങ്ങളും ഉണ്ടാകാം. പക്ഷെ എനിക്ക് മോട്ടിവേഷനായത്, എപ്പോഴും എന്തെങ്കിലും പരിപാടികളുമായി വന്നുകൊണ്ടിരിക്കും. ഡൈവ് അടിക്കുന്നു, ബോക്‌സങ്ങ്, അത് ഇത് അങ്ങനെ. ഭയങ്കര ഇന്ററസ്റ്റിങ്ങായ മനുഷ്യനാണ്. ഇപ്പോഴുള്ള എന്റെ പകുതി എനര്‍ജി തന്നിട്ടുള്ള ആളാണ്,” മണികണ്ഠന്‍ പറഞ്ഞു.

Content Highlight: Actor Manikandan Achari says during the promotion of Thuramukham movie that Sudev Nair motivated him