ഉണ്ടയുടെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മമ്മൂട്ടി. ‘എല്ലാ കാഴ്ചക്കാര്‍ക്കും വിമര്‍ശകര്‍ക്കും നന്ദി’- മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
‘വിവിധ ഭാഷകളില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച മികച്ച വര്‍ഷമാണിത്. നിങ്ങളുടെ സ്‌നേഹത്തിനു നന്ദി’- മമ്മൂട്ടി പറയുന്നു.
കുറിപ്പിനൊപ്പം, യാത്ര, മധുരരാജ, ഉണ്ട, പേരന്‍പ് എന്നീ സിനിമകളിലെ കഥാപാത്രങ്ങളുടെ ഫോട്ടോയും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ഖാലിദ് റഹ്മാന്‍-മമ്മൂട്ടി കൂട്ടുക്കെട്ടിലെത്തിയ ‘ഉണ്ട’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷദാണ്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ലുക്മാനുല്‍ ലുക്കു, എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛത്തീസ്ഗഡിലും കര്‍ണാടകയിലും കേരളത്തിലുമായി 57 ദിവസംകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.