Film News
മമ്മൂക്കാ, ദേ ദുല്‍ഖര്‍ ഫോണ്‍ വീണ്ടും അടിച്ചുമാറ്റിയിരിക്കുന്നു; സല്യൂട്ടിന്റെ പോസ്റ്റര്‍ പങ്കുവെച്ച മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 22, 05:05 am
Wednesday, 22nd December 2021, 10:35 am

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ട് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി. സല്യൂട്ടില്‍ ദുല്‍ഖറിന്റെ കഥാപാത്രമായ അരവിന്ദ് കരുണാകരന്‍ ദൗത്യത്തിന് തയ്യാറെടുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി പോസ്റ്റര്‍ പങ്കുവെച്ചത്.

അതേസമയം പോസ്റ്റിന് താഴെ ഫണ്ണി കമന്റുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ഫോണ്‍ എടുത്ത് ദുല്‍ഖര്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചതെന്നാണ് പലരുടേയും കമന്റ്.

നേരത്തെ കുറുപ്പ് സിനിമ ഇറങ്ങുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ ഫോണില്‍ നിന്ന് ദുല്‍ഖര്‍ ട്രെയിലര്‍ പങ്കുവെച്ചിരുന്നു.ദുല്‍ഖര്‍ നായകനാകുന്ന ഒരു ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായിട്ടായിരുന്നു മമ്മൂട്ടി ഷെയര്‍ ചെയ്തത്.

ദുല്‍ഖര്‍ മമ്മൂക്കയുടെ ഫോണ്‍ എടുത്ത് സ്വയം ഷെയര്‍ ചെയ്തതായിരിക്കാമെന്ന ട്രോളുകളൊക്കെ ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു. ഇതോടെ താന്‍ തന്നെയാണ് വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി ഷെയര്‍ ചെയ്തതെന്ന് ദുല്‍ഖര്‍ സമ്മതിച്ചിരുന്നു.

‘പൊതുവെ എന്റെ സിനിമകള്‍ ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് പ്രൊമോട്ട് ചെയ്യാറ്. പക്ഷേ ഇതൊരു വലിയ സിനിമയും കൊവിഡ് പോലുള്ള ഈ സാഹചര്യത്തിന് ശേഷം വരുന്ന ആദ്യ സിനിമയും ആയതുകൊണ്ട് മാക്സിമം ആളുകളോട് നിങ്ങള്‍ എല്ലാവരും ഷെയര്‍ ചെയ്യണമെന്ന് റിക്വസ്റ്റ് ചെയ്തിരുന്നു. വാപ്പച്ചിയോട്, പ്ലീസ്, ഈ പടമെങ്കിലും എനിക്ക് വേണ്ടി എന്ന് പറഞ്ഞ് ഫോണ്‍ എടുത്ത് ഞാന്‍ തന്നെയാണ് പോസ്റ്റ് ചെയ്തത്,’ എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.


സമാന പ്രതികരണമാണ് സല്യൂട്ട് പോസ്റ്റര്‍ പങ്കുവെച്ച മമ്മൂട്ടിയുടെ പോസ്റ്റിന് താഴെയും വരുന്നത്.

‘മമ്മൂക്കാ, ദേ ദുല്‍ഖര്‍ നിങ്ങളുടെ ഫോണ്‍ വീണ്ടും അടിച്ചുമാറ്റിയിരിക്കുന്നു,’ എന്ന തരത്തിലാണ് ഭൂരിഭാഗം കമന്റുകളും.

‘കുറുപ്പി’ന്റെ വമ്പന്‍ വിജയത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണ് ‘സല്യൂട്ട്’. ജനുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണിത്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mammootty shares Salute Film Poster Dulquer Salman fans trolls