മമ്മൂട്ടിയുടെ പുതിയ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കല്യാണച്ചടങ്ങിനെത്തിയ മമ്മൂട്ടിയുടെ രസകരമായ ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ചിരി പടര്‍ത്തുന്നത്.
സിനി മീഡിയ പ്രൊമോഷന്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് മമ്മൂട്ടിയുടെ ഫോട്ടോ വന്നിരുന്നത്. വധൂവരന്മാര്‍ക്കൊപ്പം വിവാഹവേദിയില്‍ ഫോട്ടോയെടുക്കാനായി നില്‍ക്കുകയാണ് മമ്മൂട്ടി.
ഇതിനിടയില്‍ കല്യാണച്ചെക്കന്റെ ഉയരം കണ്ട് അതിശയത്തോടെ നോക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. വരനടക്കം എല്ലാവരും ക്യാമറയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ മമ്മൂട്ടി മാത്രം ചെക്കന്റെ ഉയരത്തില്‍ അത്ഭുതം കൂറി നില്‍ക്കുകയാണ്.
രസകരമായ അടിക്കുറിപ്പ് പറയാമോ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം സിനി മീഡിയ പ്രൊമോഷന്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. ഉടനടി തന്നെ കമന്റുകളില്‍ ക്യാപ്ഷനുകള്‍ നിറഞ്ഞു.
മമ്മൂട്ടി മനസില്‍ ചിന്തിക്കുന്നതെന്താവും എന്ന നിലയിലാണ് മിക്ക കമന്റുകളും. ഇവനെ ഇനിയും വളരാന്‍ അനുവദിച്ചു കൂടാ, ഒന്നു കുനിഞ്ഞാല്‍ താങ്കള്‍ കൂടി ഉള്‍പ്പെടുന്ന ഫോട്ടോ എടുക്കാമായിരുന്നു, എടാ ഭയങ്കരാ, എന്നിങ്ങനെയെല്ലാമായിരിക്കും മമ്മൂട്ടിയുടെ ചിന്തകളെന്നാണ് കമന്റുകളില്‍ പറയുന്നത്.
View this post on Instagram
കഴിഞ്ഞ ദിവസം മമ്മൂട്ടി സ്വന്തം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പുസ്തകങ്ങള്‍ വെച്ച ഷെല്‍ഫിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു മമ്മൂട്ടി പങ്കുവെച്ചത്.
‘അറിവിന്റെ മഹാസാഗരം, ഞാന്‍ ചില തുള്ളിയെങ്കിലും കുടിക്കേണ്ടതുണ്ട്’ എന്നായിരുന്നു ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Mammootty’s new funny viral photo