തൃശ്ശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച മമ്മൂട്ടി ചിത്രം മധുര രാജയുടെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് തോറ്റു. കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച നെല്‍സണെ എല്‍.എഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പി.എം സുരേഷ് ആണ് തോല്‍പ്പിച്ചത്.
തൃശ്ശൂര്‍ കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡായ വൈശ്ശേരിയില്‍ നിന്നായിരുന്നു നെല്‍സണ്‍ മത്സരിച്ചത്. 426 വോട്ടാണ് ജയിച്ച പി.എം സുരേഷ് നേടിയത്. നെല്‍സണ് 208 വോട്ടാണ് നേടാനായത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ലെജേഷ് കുമാര്‍ 135 വോട്ടും നേടി.
‘ഈ നാടിന്റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍’ എന്നായിരുന്നു നെല്‍സന്റെ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്ന ക്യാപ്ഷന്‍. ലോറി ഡ്രൈവര്‍ എന്ന നിലയില്‍ ജീവിതം തുടങ്ങി ബിഗ് ബജറ്റ് സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയിലേക്ക് എത്തിയ വ്യക്തിയാണ് നെല്‍സണ്‍ ഐപ്പ്.
നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരുന്നത്. ഉദയകൃഷ്ണയുടെതായിരുന്നു തിരക്കഥ.
ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ,ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക