| Wednesday, 23rd February 2022, 12:01 am

വളരെ, വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു: മമ്മൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെ.പി.എ.സി ലളിതക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. ‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വം,’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതിയത്. കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

നടൻ മുകേഷ്

5 പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രം ..
എന്റെ അച്ഛന്റേയും അമ്മയുടേയും ഒപ്പം KPAC യിലൂടെ ആണ് ലളിത ചേച്ചിയും അരങ്ങിലെത്തിയത് .. എന്നും എന്നെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു ചേച്ചി .. ഏതു കഥാപാത്രത്തേയും തന്മയഭാവത്തോടെ പകർന്നാടിയ പ്രീയ നടി.. കൊതിയോടെയും അത്ഭുതത്തോടെയും ആണ് ആ പ്രതിഭ ഞാനെന്നും നോക്കിയിനിന്നിട്ടുള്ളത് .. ചേച്ചിയുടെ കഥാപാത്രങ്ങൾ ഇന്നും എന്നും അനശ്വരമാകട്ടേ .. അതാണ് ചരിത്രം ആവിശ്യപെടുന്നതും …
പ്രണാമം .. മഹാനടി .. പ്രണാമം …

മന്ത്രി വീണ ജോർജ് 

മലയാള ചലച്ചിത്രരംഗത്തെ വിസ്മയ പ്രതിഭ കെപിഎസി ലളിത ചേച്ചിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. എത്രയോ കഥാപാത്രങ്ങൾ ലളിത ചേച്ചിയിലൂടെ അനശ്വരങ്ങളായി! മലയാള സിനിമ കണ്ട പ്രതിഭയ്ക്ക് വിട…

May be an image of 1 person

മന്ത്രി പി. രാജീവ്
രാത്രിയിൽ സിദ്ധാർത്ഥിൻ്റെ വിളി വന്നപ്പോൾ അതൊരു ദുഃഖ വാർത്തയാകരുതേയെന്ന് ആഗ്രഹിച്ചു. പക്ഷേ, മരണം കെ പി എ സി ലളിത യെ കീഴടക്കി എന്ന വേദന നിറഞ്ഞ വിവരം തന്നെയായിരുന്നു അത്. നടന വിസ്മയത്തിൻ്റെ ആൾരൂപം വിട വാങ്ങി. അയത്ന ലളിതമായ അഭിനയ മികവോടെ മലയാള സിനിമയിൽ തൻ്റേതായ സവിശേഷ ഇടം കണ്ടെത്തിയ പ്രതിഭയായിരുന്നു അവർ.
കെ പി എ സി യുടെ നാടകങ്ങളിലൂടെ ഇടതു പക്ഷ രാഷ്ട്രീയത്തിൻ്റെ സാംസ്കാരിക ദൗത്യം അവരും ഏറ്റെടുത്തു സിനിമയിലൂടെ ഉയരങ്ങളിലേക്ക് എത്തിയിട്ടും അവർ തൻ്റെ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ചു, എറണാകുളത്ത് താമസമാക്കിയതിനു ശേഷം നിരവധി സാംസ്കാരിക പരിപാടികളിൽ അവർ പങ്കെടുത്തു. തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ച ഘട്ടങ്ങളിലെല്ലാം പ്രചരണത്തിനായി വന്നു.
ആസ്റ്ററിലെ ചികിത്സാ കാലത്താണ് ഒടുവിൽ സംസാരിച്ചത് . തൃപ്പൂണിത്തുറയിലേക്ക് വന്നുവെന്നറിഞ്ഞപ്പോൾ . കഴിഞ്ഞയാഴ്ച കാണാമെന്നു കരുതിയതാണ്, സിദ്ധാർത്ഥി നോട് പറയുകയും ചെയ്തിരുന്നു. പക്ഷേ, പോകാൻ കഴിഞ്ഞില്ല. ഇനി ലളിത ചേച്ചിയില്ല.
മലയാളിയുടെ ജീവിതത്തിൻ്റെ ഭാഗമായി മാറിയ പ്രിയപ്പെട്ട കെ പി എ സി ലളിതക്ക് വിട…. ആദരാഞ്ജലികൾ….
May be an image of 1 person
 മന്ത്രി കെ.എൻ. ബാലഗോപാൽ
അതുല്യ അഭിനേത്രി കെപിഎസി ലളിത വിടവാങ്ങി.
പത്താം വയസ്സിൽ മുഖത്ത് ചായമിട്ട് നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച ലളിത കൗമാരത്തിൽ തന്നെ കെ.പി.എ.സിയിലെ പ്രധാന നടിയായി മാറി. കെപിഎസി നാടകങ്ങളിലൂടെ വലിയ പ്രേക്ഷകപ്രീതി നേടിയ ലളിത
മലയാള സിനിമയിലേക്കും നന്നേ ചെറുപ്പത്തിൽ തന്നെ എത്തി. അഞ്ഞൂറിലധികം സിനിമകളിൽ ലളിത അഭിനയിച്ചു. ഒന്നിനൊന്നു മികച്ച നൂറുകണക്കിന് വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാളം ഉള്ളിടത്തോളം കാലം ലളിതയുടെ കഥാപാത്രങ്ങളും ഇവിടെ ഉണ്ടാകും.
കെ.പി.എ.സി ലളിത ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉറച്ച വക്താവായിരുന്നു. കെപിഎസിയുടെ ത്യാഗോജ്വലമായ കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യത്തിന്റെ കണ്ണിയായിരുന്നു ലളിത. ഇടതുപക്ഷത്തിനു വേണ്ടി അവർ പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.
കെപിഎസി ലളിത വിടപറയുമ്പോൾ സമ്മോഹനവും സംഭവബഹുലവുമായ ഒരു ചരിത്രം കൂടി പിന്നിലേക്ക് മറയുകയാണ്. മലയാളി തന്റെ സ്വന്തമെന്നു കരുതുന്ന ഒരു സാന്നിധ്യം കൂടി ഇനി തിരശ്ശീലയ്ക്കു പിന്നിൽ.
കെ പി എ സി ലളിതയുടെ വിയോഗം കേരളത്തിലെ കലാ സാംസ്കാരിക രംഗത്ത് തീർച്ചയായും ഒരു വലിയ ശൂന്യത സൃഷ്ടിക്കും.
പ്രിയ സഖാവ് കെ പി എ സി ലളിതയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നു.
ആദരാഞ്ജലികൾ.

CONTENT HIGHLIGHTS: Actor Mammootty pays homage to KPAC Lalitha

We use cookies to give you the best possible experience. Learn more